
ബോബി ചെമ്മണ്ണൂരിനോട് എപ്പോഴെങ്കിലും അസൂയ തോന്നിയിട്ടുണ്ടെങ്കിൽ അത് അദ്ദേഹത്തിന് മറഡോണയുമായി ഉണ്ടായിരുന്ന സൗഹൃദത്തെ ഓർത്തായിരുന്നു
ബോബി ചെമ്മണ്ണൂരിനോട് എപ്പോഴെങ്കിലും അസൂയ തോന്നിയിട്ടുണ്ടെങ്കിൽ അത് അദ്ദേഹത്തിന് മറഡോണയുമായി ഉണ്ടായിരുന്ന സൗഹൃദത്തെ ഓർത്തായിരുന്നു ..
ജീവിതത്തിൽ ഒരിക്കലെങ്കിലും തങ്ങളുടെ ആരാധ്യദേവനെ ഒന്ന് നേരിൽ കാണുന്നത് പോലും മഹാഭാഗ്യമായി കാണുന്ന ഒരു ജനതയുടെ മുന്നിൽ മറഡോണയുടെ തോളിൽ കയ്യിട്ടു കൊണ്ട് ഇതെന്റെ ഉറ്റ തോഴനാണ് എന്ന് ബോബി ചെമ്മണ്ണൂർ പറയുമ്പോൾ അസൂയയോടെ അല്ലാതെ അത് നോക്കിക്കാണാൻ ആർക്കാണ് കഴിയുക …!
ഒരു പക്ഷേ മറഡോണയുമായി ഏറ്റവും അടുപ്പമുള്ള ഇന്ത്യക്കാരൻ ബോബി തന്നെ ആയിരിക്കും ..
അതിൽ അദ്ദേഹത്തിന് ഇത്തിരി അഹങ്കരിക്കാനുള്ള അർഹതയുണ്ട് .. ..മറഡോണയെ ജീവിതത്തിൽ ഒരിക്കൽ പോലും കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കാതിരുന്ന ആയിരക്കണക്കിന് സാധാരണക്കാരായ അദ്ദേഹത്തിന്റെ കേരളത്തിലെ ആരാധകർക്ക് മറഡോണയെ നേരിൽ കാണാനുള്ള അവസരം ഉണ്ടാക്കികൊടുത്തതും അദ്ദേഹത്തിന്റെ മറഡോണയോടുള്ള അടുപ്പം തന്നെ …
അതിന് ബോബി ചെമ്മണ്ണൂരിനോട് നന്ദി പറയാം …
എത്ര വലിയവനേയും കൂസാത്ത പ്രകൃതമായിരുന്നു മറഡോണയുടേതെന്ന് ബോബി പറയുന്നു..തനിക്ക് താല്പര്യമില്ലാത്ത കാര്യങ്ങൾ എത്ര വലിയ ആളായാലും തുറന്നു പറയാൻ അദ്ദേഹം മടികാണിച്ചിരുന്നില്ല ..
അത് കൊണ്ട് തന്നെ കാപട്യമില്ലാത്ത സത്യസന്ധമായ അദ്ദേഹത്തിന്റെ പെരുമാറ്റത്തെ വിമർശകർ ധിക്കാരവും അഹങ്കാരവുമാക്കി വ്യാഖ്യാനിച്ചു .
.. ദുബായിൽ വെച്ചുണ്ടായ ഒരു അനുഭവം ബോബി വിവരിക്കുന്നുണ്ട് .
.ബോബിയും മറഡോണയും ദുബായിലെ വീട്ടിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അബുദാബി രാജാവിന്റെ ഏറ്റവും അടുത്ത ഒരു വിശിഷ്ട വ്യക്തി അദ്ദേഹത്തെ കാണാൻ വന്നു ..നാളെ പാലസിൽ രാജാവിനോടൊപ്പം ഡിന്നർ കഴിക്കാൻ അദ്ദേഹത്തെ ക്ഷണിക്കാനായി രാജാവ് പറഞ്ഞു വിട്ടതാണ് . ..ബോബി ഇത് കേട്ട് സന്തോഷിച്ചു …പിറ്റേന്ന് മറഡോണയോടൊപ്പം പാലസിൽ പോയി രാജവിനൊപ്പം ഡിന്നർ കഴിക്കുന്നത് അദ്ദേഹം മനസ്സിൽ കണ്ടു …എന്നാൽ അദ്ദേഹത്തെ അത്ഭുതപ്പെടുത്തി കൊണ്ട് രാജാവിന്റെ ക്ഷണം നിരസിക്കുകയാണ് മറഡോണ ചെയ്തത് .
.ഇത് കേട്ടപ്പോൾ കൂടെയുള്ള ആളുകൾ അദ്ദേഹത്തോട് ഇത് അവരുടെ രാജ്യമാണെന്നും ഈ രാജ്യത്തു നിന്നുകൊണ്ട് രാജാവിന്റെ ക്ഷണം നിരസിച്ചാലുള്ള അനന്തരഫലങ്ങളെ കുറിച്ചും മറഡോണയെ ബോധ്യപ്പെടുത്തി ..അത് കേട്ട് കുപിതനായ മറഡോണ ചാടി എഴുന്നേറ്റു എല്ലാവരോടും ഗെറ്റ് ഔട്ട് പറഞ്ഞത്രേ ….വലുപ്പചെറുപ്പമില്ലാതെ എല്ലാവരോടും ഒരു പോലെ സ്നേഹപൂർവ്വം ഇടപടുന്ന വ്യക്തിത്വമായിരുന്നു മറഡോണയുടേതെന്ന് ബോബി സാക്ഷ്യപ്പെടുത്തുന്നു ..
തന്റെ ചാരിറ്റി പ്രവർത്തനങ്ങളിൽ ആകൃഷ്ടനായതിനാൽ മാത്രമാണ് മറഡോണയെ തനിക്കു മിത്രമായി കിട്ടിയതെന്നു ബോബി പറയുന്നതിൽ നിന്നും മനസ്സിലാക്കാൻ കഴിയും മറഡോണയുടെ മനുഷ്യസ്നേഹം …
ഫുട്ബോൾ എന്ന വാക്കിന്റെ പര്യായമായ മറ്റൊരു പേര് ഇനി ഒരിക്കലും ഉണ്ടാകുമെന്ന് തോന്നുന്നില്ല ..
.പെലെ ആരാണെന്നോ മെസ്സി ആരെന്നോ അറിയാത്ത, ഫുട്ബോൾ പ്രേമി അല്ലാത്ത എന്റെ എട്ടു വയസ്സുള്ള മകൾക്കും പ്രായമായ അമ്മയ്ക്കും മറഡോണയുടെ വിയോഗവാർത്ത അമ്പരപ്പുണ്ടാക്കുന്നു എന്നത് തന്നെയാണ് മറഡോണ എന്ന വ്യക്തിയുടെ ജനസമ്മിതിയുടെ ഏറ്റവും വലിയ തെളിവ് .
.ഐ എം വിജയന്റെ വാക്കുകൾ കടമെടുത്തു കൊണ്ട് അവസാനിപ്പിക്കാം “പെലെ രാജാവായിരുന്നു എങ്കിൽ മറഡോണ ദൈവമാണ്
“ഇതിഹാസനായകന് പ്രണാമം
...മനോജ് ചന്ദ്രൻ എടപ്പാൾ

Manoj K Chandran Edapal