എട്ടുവര്‍ഷം പുണെ പേപ്പല്‍ സെമിനാരിയില്‍ ദൈവശാസ്ത്രം പഠിച്ച മാത്യു മണിമല ആ പടി വിട്ടിറങ്ങിയിരുന്നില്ലെങ്കില്‍ പിന്നീട് ഫാ. മാത്യു പെരുംപെട്ടിക്കുന്നേലോ ഫ. മാത്യു മണിമലയോ ആയേനെ. ഈ കുറിപ്പെഴുതാന്‍ ഇന്നു ഞാനുണ്ടാവുകയുമില്ലായിരുന്നു.

Share News

ഡിയര്‍ റോമി, മാത്യു മണിമലയുടെ കൈപ്പടയിലുള്ള ഒറു കുറിപ്പു കണ്ടുകിട്ടിയത് നിങ്ങളുടെയെല്ലാം കുടുംബശേഖരത്തിലേക്കയക്കുന്നു.

സ്നേഹത്തോടെ തോമസ് ജേക്കബ്‍‍

ഞാന്‍ 22 വയസുവരെ വരെ തോമസ് ജേക്കബങ്കിള്‍ എന്നും അതിനുശേഷം തോമസ് ജേക്കബ് സാര്‍ എന്നും വിളിച്ച കേരളത്തിലെ മഹാനായ പത്രപ്രവര്‍ത്തകന്റെ കത്താണ്. പഴയ പത്രപ്രവര്‍ത്തകര്‍ ന്യൂസ്പാഡെന്ന് വിളിച്ചിരുന്ന കടലാസില്‍ എന്റെ പിതാവ് മാത്യു മണിമല എഴുതിയ കുറിപ്പ് ഒപ്പമുണ്ട്. ശാസ്ത്രവും മതവുമാണ് വിഷയം. എനിക്ക് അയച്ചുകിട്ടിയത് രണ്ടുദിവസം മുമ്പ്. പഴയ ഫയലുകള്‍ തിരഞ്ഞപ്പോള്‍ തോമസ് ജേക്കബ് സാറിന് ലഭിച്ചതാവാം.

മതവും ശാസ്ത്രവും തമ്മില്‍ ഒന്നിച്ചുപോകുന്നവരാണെന്നും അടിസ്ഥാനശിലകള്‍ രണ്ടായതിനാല്‍ ഇടയ്ക്ക് ശണ്ഠകൂടുന്നുവെന്നും, ചിലപ്പോള്‍ യോജിപ്പി ലുമെത്തുന്നുവെന്ന വിലയിരുത്തല്‍, സ്വവര്‍ഗരതിയുടെ ജനിതകസിദ്ധാന്തം, ഗലീലിയോയുടെയും ചാള്‍സ് ഡാര്‍വിന്റെയും സിദ്ധാന്തങ്ങളും കത്തോലിക്ക സഭയുടെ വിയോജിപ്പും, ഹാന്‍സ് ക്രിസ്ത്യന്‍ ആന്‍ഡേഴ്സണ്‍ മുതല്‍ റെനെ ദെക്കാര്‍ത്തെയുടെ വരെ ശാസ്ത്രരംഗത്തെ സംഭാവനകള്‍ എന്നിവയൊക്കെ ഈ കുറിപ്പില്‍ പ്രതിപാദിക്കുന്നു.

മതത്തിന്റെയും ശാസ്ത്രത്തിന്റെയും അളവുകോലുകള്‍ വ്യത്യസ്തമായതിനാല്‍ ഇരുനിലപാടുകളും അനിശ്ചിതമായും സമാന്തരമായും നീളുമെന്നാണ് കുറിപ്പിന്റെ വിലയിരുത്തല്‍. അവസാനിക്കുന്നത് ശാസ്ത്രത്തെ പിന്തുണച്ചും. മാറ്റത്തെ അനുകൂലിക്കുന്നതും പുതിയ തെളിവുകള്‍ കിട്ടിക്കഴിയുമ്പോള്‍ പഴയത് തൂത്തെറിയുകയും ചെയ്യുന്നതാണ് ശാസ്ത്രമെന്ന് ആ പഴയ ദൈവശാസ്ത്ര വിദ്യാര്‍ഥിയുടെ കുറിപ്പ് വ്യക്തമാക്കുന്നു.

മാത്യു മണിമല

എട്ടുവര്‍ഷം പുണെ പേപ്പല്‍ സെമിനാരിയില്‍ ദൈവശാസ്ത്രം പഠിച്ച മാത്യു മണിമല ആ പടി വിട്ടിറങ്ങിയിരുന്നില്ലെങ്കില്‍ പിന്നീട് ഫാ. മാത്യു പെരുംപെട്ടിക്കുന്നേലോ ഫ. മാത്യു മണിമലയോ ആയേനെ. ഈ കുറിപ്പെഴുതാന്‍ ഇന്നു ഞാനുണ്ടാവുകയുമില്ലായിരുന്നു.

ഇന്ന് മാത്യു മണിമലയുടെ എണ്‍പത്തിയാറാം ജന്മദിനമാണ്.

ഈ ഭൂമിയാണ് സ്വര്‍ഗമെന്ന് കരുതി ആഘോഷിച്ച മാത്യു മണിമലയ്ക്ക് പഴയ സഹപ്രവര്‍ത്തകനില്‍ നിന്ന് ലഭിച്ച പിറന്നാള്‍ സമ്മാനമാണ് തോമസ് ജേക്കബ് സാറിന്റെ കുറിപ്പ്. (മനോരമയിലെ സഹപ്രവര്‍ത്തക കൂട്ടായ്മ പ്രസിദ്ധീകരിച്ച ൈബലൈന്‍ എന്ന ഗ്രന്ഥത്തില്‍ പഴയ പത്രപ്രവര്‍ത്തകരെക്കുറിച്ച് കൂടുതല്‍ അറിയാം. കോഴിക്കോട് ഒലിവ് പബ്ലിക്കേഷന്‍സ് ആണ് പ്രസാധകര്‍. ഒലിവിന്റെ ഓണ്‍ലൈനില്‍ ലഭ്യമാണ്.

www.olivepublications.in

Romy Mathew

Senior Coord. Editor Manorama News

Share News