
മനസ്സ് കുരുത്തുറ്റതെങ്കിൽ ജീവിതത്തിൽ തോൽക്കില്ല-എം.പി ജോസഫ്
ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനം. ആത്മഹത്യ തടയുന്നതിന് സ്വീകരിക്കാവുന്ന നടപടികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി സെപ്റ്റംബർ 10 ആത്മഹത്യാ പ്രതിരോധ ദിനമായി ആചരിക്കുന്നത്. ഓരോ നാല്‍പ്പത് സെക്കന്‍ഡിലും ലോകത്തൊരാള്‍ ആത്മഹത്യ ചെയ്യുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
ആത്മഹത്യ ചെയ്യുന്നവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ യുവാക്കളാണെന്നും ഡബ്യുഎച്ച്ഒയുടെ പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മാനസിക ആരോഗ്യ പ്രശ്നങ്ങള്‍, വിഷാദം, സമ്മര്‍ദ്ദം, ലഹരിയ്ക്കടിമയാകുന്നവര്‍ എന്നിവരിലാണ് ആത്മഹത്യ പ്രവണത കൂടുതലായി കാണുന്നതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
ആത്മഹത്യ പ്രവണതയെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ എന്തെല്ലാം? ഐക്യരാഷ്ട്ര സഭയുടെ രാജ്യാന്തര ലേബർ ഓർഗനൈസേഷൻ മുൻ ഉദ്യോഗസ്ഥനും അഡീഷണൽ ചീഫ് സെക്രട്ടറിയുമായിരുന്ന എം.പി ജോസഫ്, ഐഎഎസ് സംസാരിക്കുന്നു. ആത്മഹത്യയെ സംബന്ധിച്ച് കോവിഡ് കാലം നിർണായകമാണ്. സമ്പത്തികമാന്ദ്യം, ജോലി നഷ്ടപ്പെടൽ, പ്രവാസി തിരിച്ചുവരവ് എന്നിവയെല്ലാം ഘടകമാകും. അതുകൊണ്ട് കോവിഡിനെ അതിജീവിക്കാനുള്ള മാർഗങ്ങൾ വേണമെന്നും എം.പി ജോസഫ് നിർദ്ദേശിക്കുന്നു.