കേവലമായ രാഷ്ട്രീയ ചിന്തകൾക്ക് അപ്പുറത്ത് ഭാവനാപൂർണമായ ഇടപെടലുകളാണ് ഇൗ കാലം ഭരണാധികാരി കളിൽ നിന്നും പ്രതീക്ഷിക്കുന്നത്
by SJ
ശർക്കരയും പപ്പടവും ഒക്കെ ഭക്ഷ്യയോഗ്യമല്ല എന്ന വാർത്ത വരുമ്പോൾ ന്യായമായും സർക്കാരിനോട് പറയാനുള്ളത് അടുത്ത നാല് മാസത്തേക്ക് കൊടുക്കാൻ ഉദ്ദേശിക്കുന്ന അതിജീവനത്തിന കിറ്റ് ഒഴിവാക്കി അതിന് വകയിരുത്തുന്ന പണം അതെത്ര തന്നെ എചെറുതായിരുന്നാലും വീടുകളിൽ എത്തിച്ചു നൽകുന്നതായിരിക്കും നല്ലത് എന്നതാണ്.
പഞ്ചായത്തിലെ പാക്കിംഗ്, ട്രാൻസ്പോർട്ടേഷൻ പ്രശ്നങ്ങൾ,റേഷൻ കടയിലെ കൂട്ടം കൂടൽ എല്ലാം നമുക്ക് ഒഴിവാക്കാം. ആളുകളുടെ കയ്യിലേക്ക് പണം എത്തട്ടെ.
അതിജീവനത്തിന് അതൊരു കരുത്താകും, പ്രാദേശിക വിപണികളെ ചലിപ്പിക്കും. കേവലമായ രാഷ്ട്രീയ ചിന്തകൾക്ക് അപ്പുറത്ത് ഭാവനാപൂർണമായ ഇടപെടലുകളാണ് ഇൗ കാലം ഭരണാധികാരി കളിൽ നിന്നും പ്രതീക്ഷിക്കുന്നത്
Semichan Joseph
Assistant Professor,
School of Social Work
BMSSW, Ernakulam