
അനുകരണനീയം.. ഈ മാതൃക !
ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ, സ്വന്തം കയ്യിൽ നിന്ന് പണം ചിലവഴിച്ച് സംഘടനാപ്രവർത്തനം നടത്തുന്നവരാണ് സംസ്ഥാനം എമ്പാടുമുള്ള കെഎൽസിഎ പ്രവർത്തകർ. മഹാമാരിയുടെ ഈ കാലത്തും, സാമൂഹിക പ്രതിബദ്ധത കൈവിടാതെ സമുദായ സംഘടനാ പ്രവർത്തനത്തിന് സമയം കണ്ടെത്തി അതിജീവനത്തിനായി പോരാടുന്നവർ. ഒഴിവാക്കിയാലും, അവഗണിച്ചാലും, പരാതിയും പരിഭവങ്ങളും ഇല്ലാത്തവർ!
താരതമ്യേന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രൂപതകളിൽ ഒന്നാണ് പുനലൂർ. പരിമിതികൾക്ക് നടുവിലും മഹാമാരി ഉയർത്തിയ പ്രതികൂല സാഹചര്യത്തിലും, ടി വി സൗകര്യമില്ലാത്തതിനാൽ പഠനം മുടങ്ങുന്ന വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ നൽകുന്ന കെഎൽസിഎ പുനലൂർ രൂപത നേതൃത്വത്തിന് അഭിനന്ദനങ്ങൾ. രൂപതയെ ആദ്ധ്യാത്മികമായി നയിക്കുന്ന ബിഷപ്പ് സിൽവസ്റ്റർ പൊന്നുമുത്തൻ, KLCA രൂപത പ്രസിഡൻറ് ക്രിസ്റ്റഫർ, ആദ്ധ്യാത്മിക ഉപദേഷ്ടാവ് ഫാ. ജോസഫ് വർഗീസ്, സംസ്ഥാന വൈസ് പ്രസിഡണ്ട് ബേബി ഭാഗ്യയോദയം, രൂപത ജനറൽ സെക്രട്ടറി ജയിംസ് ഇലവുങ്കൽ, ട്രഷറർ റോബർട്ട് എന്നിവർക്കും മുഴുവൻ നേതാക്കൾക്കും അഭിവാദ്യങ്ങൾ !

KLCA Kerala Latin Catholic Association