കോവിഡ് കേസുകൾ കൂടുന്നു:അതിർത്തിയടച്ച് രാജസ്ഥാൻ

Share News

ജയ്പൂര്‍: കോവിഡ് കേസുകള്‍ ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന അതിര്‍ത്തികള്‍ അടച്ച്‌ രാജസ്ഥാന്‍ സര്‍ക്കാര്‍. ഇതോടെ സംസ്ഥാനത്തിനകത്തേക്കും പുറത്തേക്കുമുള്ള എല്ലായാത്രകളും നിയന്ത്രിക്കപ്പെടും.

എന്‍ഒസി സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ഒരാള്‍ക്കും സംസ്ഥാനത്തിന് അകത്തെക്കോ പുറത്തെക്കോ പ്രവേശനം ഉണ്ടാകില്ലെന്ന് ഡിജിപി അറിയിച്ചു. ഇത് സംബന്ധിച്ച നിര്‍ദേശം എല്ലാ റേഞ്ചുകളിലെ ഐജിമാര്‍ക്കും എസ്പിമാര്‍ക്കും നല്‍കിയതായി എംഎല്‍ ലേഥര്‍ പറഞ്ഞു. അതിര്‍ത്തികളില്‍ ആവശ്യമായ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിക്കും.

അന്തര്‍ സംസ്ഥാന റൂട്ടുകള്‍ക്ക് പുറമെ, റെയില്‍വെ സ്റ്റേഷനുകളിലും എയര്‍പേര്‍ട്ടുകളിലും ചെക്ക് പോസ്റ്റുകള്‍ സ്ഥാപിക്കും. ജില്ലാകളക്ടറും എസ്പിമാരും ആയിരിക്കും അവശ്യയാത്രക്കാര്‍ക്ക് പാസുകള്‍ നല്‍കുക. സംസ്ഥാനത്ത് ബുധനാഴ്ച മാത്രം 123 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രോഗികളുടെ എണ്ണം 11,368 ആയി.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു