
പബ്ജിയടക്കം 118 ചൈനീസ് ആപ്പുകള്‍ കൂടി ഇന്ത്യ നിരോധിച്ചു
ന്യൂഡല്‍ഹി: പബ്ജി ഉള്‍പ്പെടെ 118 ചൈനീസ് ആപ്ലിക്കേഷനുകള്‍ കൂടി രാജ്യത്ത് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു.
നിയന്ത്രണ രേഖയില്‍ തുടരുന്ന ചൈനീസ് പ്രകോപനത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ വീണ്ടും കടുത്ത നടപടി സ്വീകരിച്ചത്. ഇത്തരം ആപ്പുകള്‍ സുരക്ഷിതമല്ല എന്ന് ചൂണ്ടിക്കാണിച്ച് ഐടി മന്ത്രാലയത്തിന്റേതാണ് നടപടി.
ആഴ്ചകള്‍ക്ക് മുന്‍പ് ടിക് ടോക് അടക്കമുളള ആപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്.തദ്ദേശീയമായ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് അന്ന് കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചിരുന്നത്.
ഇന്ത്യയില്‍ 33 ദശലക്ഷം ആക്ടീവ് പബ്ജി കളിക്കാരുണ്ടെന്നാണു കണക്കാക്കപ്പെടുന്നത്. ഐടി ആക്ടിലെ 69 എ വകുപ്പ് പ്രകാരമാണ് നിരോധനം ഏര്‍പ്പെടുത്തുന്നതെന്ന് ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രാലയം അറിയിച്ചു.
പബ്ജി യഥാഥത്തില്‍ ചൈനീസ് ഗെയിം അല്ലെങ്കിലും ഗെയിമിന്റെ മൊബൈല്‍ പതിപ്പിന്റെ ഉടമകള്‍ ടെന്‍സെന്റ് ഗെയിംസ് എന്ന ചൈനീസ് ടെക് ഭീമനാണ്. ദക്ഷിണ കൊറിയയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കന്പനിയാണ് പബ്ജി കോര്പ്പറേഷന്.
Ministry of Information & Technology bans PUBG and 118 other mobile applications pic.twitter.com/3bnFiaY9VW
— ANI (@ANI) September 2, 2020