സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർക്ക് വീരമൃത്യു; 43 ചൈനീസ് സൈനികരും കൊല്ലപ്പെട്ടു?

Share News

ലഡാക്കിലെ ഗാൽവൻ താഴ്വരയിലെ സംഘർഷത്തിൽ കുറഞ്ഞത് 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതായി റിപ്പോർട്ട്. ഉന്നത സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇന്ത്യക്കും ചൈനക്കും ആൾനാശമുണ്ടായതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു.

43 ചൈനിസ് സൈനികരും കൊല്ലപ്പെടുകയോ പരുക്കേൽക്കുകയോ ചെയ്തതായും റിപ്പോർട്ടുണ്ട്. ഏതു സാഹചര്യവും നേരിടുന്നതിനു സജ്ജമാകാൻ അതിർത്തിയുടെ സുരക്ഷാ ചുമതലയുള്ള കര, വ്യോമ സേനകൾക്ക് ഉന്നത സേനാ നേതൃത്വം നിർദേശം നൽകി.

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങുമായി കൂടിക്കാഴ്ച നടത്തിയ സംയുക്ത സേനാ മേധാവി, കര, നാവിക, വ്യോമ സേനാ മേധാവികൾ എന്നിവർ അതിർത്തിയിലെ സാഹചര്യങ്ങൾ വിലയിരുത്തി. ചൈനയുടെ ഏത് പ്രകോപനവും നേരിടാൻ സജ്ജമാണെന്നു സേനാ വൃത്തങ്ങൾ പറഞ്ഞു. ഇതിനിടെ, സംഘർഷം നടന്ന ഗൽവാൻ താഴ്‌വര പൂർണമായി തങ്ങളുടേതാണെന്ന അവകാശവാദവുമായി ചൈനീസ് സേന രംഗത്തുവന്നു.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു