ഒറ്റ ദിവസത്തിനിടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 56,282 പേര്‍ക്ക്

Share News

ന്യൂ​ഡ​ല്‍​ഹി: ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 56,282 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യും 904 പേ​ര്‍ മ​രി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം 19,64,537 ആ​യി. മ​ര​ണ നി​ര​ക്ക് 40,699 ആ​യി ഉ​യ​ര്‍​ന്നു.

രാജ്യത്ത് 5,95,501 ആളുകള്‍ കോവിഡ് ബാധിതരായി ചികില്‍സയിലുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 13,28,337 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യവകുപ്പ് അറിയിച്ചു.

ഇതുവരെ രാജ്യത്ത് 2,21,49,351 പേര്‍ക്ക് കോവിഡ് പരിശോധന നടത്തിയതായി ഐസിഎംആര്‍ അറിയിച്ചു. ഇന്നലെ മാത്രം 6,64,949 പേരുടെ സ്രവസാംപിള്‍ ടെസ്റ്റാണ് നടത്തിയത്.

മ​ഹാ​രാ​ഷ്ട്ര, ത​മി​ഴ്‌​നാ​ട്, ഡ​ല്‍​ഹി, ഗു​ജ​റാ​ത്ത് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളാ​ണ് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന​ത്

Share News