രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 57,982 പേർക്ക് കോവിഡ്: മരണ സംഖ്യ 51,000 ലേക്ക്

Share News

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 57,982 കോ​വി​ഡ് കേ​സു​ക​ള്‍ കൂടി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. 941 പേ​ര്‍ മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 26,47,664 ആ​യി. മ​ര​ണ സം​ഖ്യ 50,921 ആ​യി ഉ​യ​ര്‍​ന്നു.

രാജ്യത്ത് നിലവില്‍ 6,76,900 പേരാണ് ചികില്‍സയിലുള്ളത്. 19,19,843 പേര്‍ കോവിഡ് രോഗമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ഇതുവരെ 3,00,41,400 സാംപിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയതായി ഐസിഎംആര്‍ അറിയിച്ചു. ഇന്നലെ മാത്രം 7,31,697 പരിശോധന നടത്തിയതായും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ വ്യക്തമാക്കി.

മ​ഹാ​രാ​ഷ്ട്ര, ത​മി​ഴ്‌​നാ​ട്, ഡ​ല്‍​ഹി, ഗു​ജ​റാ​ത്ത് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളാ​ണ് കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ള്‍

Share News