
രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 37,724 പേര്‍ക്ക്.
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 12 ലക്ഷത്തിലേക്ക്. 24 മണിക്കൂറിനിടെ 37,724 പേര്‍ക്ക് രോഗം ബാധിക്കുകയും 648 പേര് മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 11,92,915 ആയി. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 28,732 ആയി ഉയര്‍ന്നു. 4,11,133 പേരാണ് രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്. 7,53,050 പേര് രോഗമുക്തരായി.
മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,27,031 ആയി. 12,276 പേര് രോഗം ബാധിച്ചു മരിച്ചു. തമിഴ്നാട്ടിലെയും സ്ഥിതി മോശമാണ്. 1,80,643 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം ബാധിച്ചത്. 2,626 പേര് ഇവിടെ രോഗം ബാധിച്ചു മരിച്ചു.
രാജ്യ തലസ്ഥാനത്തെയും സ്ഥിതി ഗുരുതരമാകുകയാണ്. 1,25,096 പേര്‍ക്കാണ് ഡല്‍ഹിയില്‍ രോഗം ബാധിച്ചത്. 3,690 പേര് ഇവിടെ മരിച്ചു.