രാജ്യത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 45,230 കോവിഡ് കേസുകള്‍

Share News

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 45,230 കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. 496 പേ​ര്‍ മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 82,29,313 ആ​യി. മ​ര​ണ​സം​ഖ്യ 1,22,607 ആ​യി ഉ​യ​ര്‍​ന്നു.

രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 5,61,908 പേ​ര്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്. 75,44,798 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. തി​ങ്ക​ളാ​ഴ്ച മാ​ത്രം രോ​ഗ​മു​ക്ത​രാ​യ​ത് 53,285 പേ​രാ​ണ്.

മ​ഹാ​രാ​ഷ്ട്ര, ത​മി​ഴ്‌​നാ​ട്, ആ​ന്ധ്രാ​പ്ര​ദേ​ശ്, ഡ​ല്‍​ഹി തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ര്‍​ധി​ക്കു​ന്ന​ത്.

Share News