
രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 64 ലക്ഷത്തിലേക്ക്
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ 73 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 67,708 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 73,07,098 ആയി.
ഒറ്റ ദിവസത്തിനിടെ 680 പേര് കൂടി രോഗം ബാധിച്ച് മരിച്ചു. ആകെ മരണം 1,11,266. ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് നിലവില്‍ 8,12,390 പേര് ചികിത്സയിലാണ്. ഇതുവരെ 63,83,442 പേര് രോഗമുക്തരായി.
ബുധനാഴ്ച മാത്രം 11,36,183 സാമ്ബിളുകളാണ് പരിശോധിച്ചത്. ഇതുവരെ 9,12,26,305 സാമ്ബിളുകള്‍ പരിശോധിച്ചതായും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച (ഐസിഎംആര്‍) അറിയിച്ചു.