കൊവിഡ് രോഗികളുടെ വിവരശേഖരണം: സ്പ്രിംക്ലറിനെ ഒഴിവാക്കി

Share News

കൊ​ച്ചി: കോ​വി​ഡ് രോ​ഗി​ക​ളു​ടെ വി​വ​ര ശേ​ഖ​ര​ണ​ത്തി​ല്‍ നി​ന്ന് സ്പ്രി​ങ്ക്ള​റി​നെ ഒ​ഴി​വാ​ക്കി.രോഗികളുടെ വിവരശേഖരണവും വിശകലനവും ഇനി സി ഡിറ്റ് നിര്‍വഹിക്കും.ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ആ​മ​സോ​ണ്‍ ക്ലൗ​ഡി​ലെ സോ​ഫ്റ്റ്‌​വെ​യ​ര്‍ ഉ​പ​യോ​ഗി​ക്കാ​നും അ​നു​മ​തി​യി​ല്ല.

സോ​ഫ്റ്റ്‌​വെ​യ​ര്‍ അ​പ്ഡേ​ഷ​ന്‍ ക​രാ​ര്‍ മാ​ത്ര​മാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത്. കൈ​വ​ശ​മു​ള്ള ഡാ​റ്റാ ന​ശി​പ്പി​ക്കാ​ന്‍ സ്പ്രി​ങ്ക്ള​റി​ന് നി​ര്‍​ദേ​ശം ന​ല്‍​കി ഇനി മുതല്‍ വിവര ശേഖരണത്തിനോ വിശകലനത്തിനോ സ്പ്രിംക്ലറിന് അവകാശം ഉണ്ടാകില്ലെന്നും സ​ര്‍​ക്കാ​ര്‍ കോ​ട​തി​യെ അ​റി​യി​ച്ചു.

സ്പ്രിന്‍ക്ലറുമായി സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് വിഡി സതീശനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും മറ്റുള്ളവരും നല്‍കിയ ഹര്‍ജിയിലാണ് സത്യവാങ്മൂലം.

സ്പ്രിന്‍ക്ലര്‍ നല്‍കുന്നതിനു സമാനമായ സേവനങ്ങള്‍ നല്‍കാന്‍ സന്നദ്ധമാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. എന്നാല്‍ സോഫ്റ്റ് വെയര്‍ ആവശ്യപ്പെട്ട് മൂന്നു തവണ കത്ത് അയച്ചിട്ടും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് മറുപടിയൊന്നും ഉണ്ടായില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു