ഇന്ത്യൻ സമ്പദ്ഘടനയ്ക്ക് പുതിയ ദിശാബോധം നല്കിയ മുൻ പ്രധാനമന്ത്രി പി.വി.നരസിംഹറാവുവിൻ്റെ നൂറാം ജന്മദിനമാണിന്ന്.
ഓർമ്മകളിൽഇന്ത്യൻ സമ്പദ്ഘടനയ്ക്ക് പുതിയ ദിശാബോധം നല്കിയ മുൻ പ്രധാനമന്ത്രി പി.വി.നരസിംഹറാവുവിൻ്റെ നൂറാം ജന്മദിനമാണിന്ന്.
അദ്ദേഹത്തിൻ്റെ മന്ത്രിസഭയിലെ ധനകാര്യ മന്ത്രിയായിരുന്നു ഡോ.മൻമോഹൻ സിംഗ്. പെർമിറ്റ് ലൈസൻസ് രാജിൽ നിന്നും ഇന്ത്യൻ സമ്പദ്ഘടനെയെ മോചിപ്പിച്ചത് ഇവർ രണ്ടു പേരുമാണ്.
ബഹുഭാഷാപണ്ഡിതനും നല്ലൊരു പ്രസംഗികനുമായ നരസിംഹറാവുവാണ് ഡോ.മൻമോഹൻ സിംഗിൻ്റെ സഹായത്തോടെ ലോക കമ്പോളത്തിൽ അംഗീകരിക്കപ്പെടുന്ന ശക്തിയായി ഇന്ത്യയെ മാറ്റിയത്.
പക്ഷെ അയോധ്യ പ്രശ്നം കൈകാര്യം ചെയ്തതിൽ നരസിംഹറാവുവിന് പാളിച്ച ഉണ്ടായി.
അദ്ദേഹത്തിൻ്റെ പ്രവർത്തനത്തെ വളരെ നേരിട്ടു കണ്ടൊരാളാണ് ഞാൻആധുനിക ഭാരതത്തിൻ്റെ നവ ശില്പികളിലൊരാളായെ നരസിംഹറാവുവിനെ കാണാൻ കഴിയു
.അദ്ദേഹത്തിൻ്റെ ഓർമ്മകൾക്കു മുന്നിൽ തല കുനിക്കുന്നു.
മുൻ മന്ത്രി പ്രൊഫ .കെ വി തോമസ്