രാജ്യത്തെ ആദ്യ പരിസ്ഥിതി സൗഹൃദ ബുക്ക് ഷോപ്പ്‌ തൃശൂരിൽ

Share News

തൃശൂർ:ഇന്ത്യയിലെ ആദ്യത്തെ പരിസ്ഥിതി സൗഹൃദ ബുക്ക് ഷോപ് തൃശൂർ ജില്ലയിലെ പൂങ്കുന്നത്തുണ്ട്. കടയുടെ പേര് ഇക്കോ ബുക്ക് ഷോപ്. ഈ ബുക്ക് ഷോപ്പിൽ കുട്ടികൾക്ക് വരാം… ഇരിക്കാം… പുസ്തകങ്ങൾ വായിക്കാം… അതിനായി ചെറിയൊരു ലൈബ്രറിയും ഒരുക്കിയിരിക്കുന്നു.

പുന:രുപയോഗിക്കാവുന്ന (റീ സൈക്കിൾ) നോട്ട് ബുക്കുകളാണ് ഈ കടയിൽ ലഭിക്കുക. ‘മൈ ഇക്കോ ബുക്ക് ‘ എന്ന പേരിൽ പൂങ്കുന്നത്തുള്ള ഈ ഷോപ്പിൽ പുന:ർജനിച്ച നോട്ട് ബുക്കുകളും പേപ്പറുകളും വിലക്കുറവിൽ ലഭിക്കും. വൈക്കോൽ, കരിമ്പിൻ ചണ്ടി എന്നിവയാണ് കടലാസ് നിർമ്മാണത്തിൻ്റെ പ്രധാന അസംസ്കൃത വസ്തുക്കൾ. മറ്റ് നോട്ട് ബുക്കുകളേക്കാൾ 40 ശതമാനം വിലയും കുറവാണ്. കട്ടിയുള്ള 80 ജി എസ് എം പേപ്പറുകളാണ് ബുക്ക് നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. ഉപയോഗ ശേഷം നോട്ട് ബുക്കുകളുടെ പ്രത്യേകത. കെമിക്കൽ ബ്ലീച്ചിംഗ് പരമാവധി കുറച്ചും പ്ലാസ്റ്റിക് വിമുക്തമാക്കിയുമാണ് നിർമ്മാണം. പുറം ചട്ടയും പേപ്പർ കൊണ്ടുള്ളതാണ്. താളുകളെല്ലാം ഓഫ് വൈറ്റ് നിറത്തിലുള്ളതിനാൽ കണ്ണുകൾക്ക് സംരക്ഷണം നൽകാൻ സഹായകരമാണ്.

നൂതന സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി മഷി പരക്കാത്ത രീതിയിലാണ് നിർമ്മാണം. കട്ടിയുള്ള കടലാസായതിനാൽ എഴുതുമ്പോൾ നല്ല ഗ്രിപ്പ് ലഭിക്കുമെന്ന് മാത്രമല്ല, കയ്യക്ഷരം ഭംഗിയാക്കാൻ സഹായിക്കുകയും ചെയ്യുന്നു. നോട്ട് ബുക്കുകൾ മാത്രമല്ല, എ ഫോർ സൈസിലുള്ള കോപ്പിയർ പേപ്പറും വലിയ വിലക്കുറവിൽ ലഭിക്കുന്നു. സാമൂഹ്യ പ്രതിബദ്ധതയും ബിസിനസും സമം ചേർത്തുള്ള ഈ ഇക്കോ ബുക്ക് ഷോപ്പിന് തൃശൂർ നഗരത്തിൻ്റെ 10 കിലോ മീറ്റർ ചുറ്റളവിൽ സൗജന്യ ഹോം ഡെലിവറിയുമുണ്ട്.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു