
റോമിൽ ഫ്രാൻസീസ് പാപ്പായുടെ നേതൃത്വത്തിൽ സർവമത പ്രാർത്ഥന നടത്തി.
ഇന്ത്യയിൽ നിന്ന് ഹിന്ദു – സിക്ക് മത നേതാക്കളും പങ്കെടുത്തിരുന്നു.
റോമിൽ ലോക സമാധാനത്തിനായും, കൊറോണ വ്യാപനത്തിന് എതിരായും ഫ്രാൻസീസ് പാപ്പായുടെ നേതൃത്വത്തിൽ സർവമത പ്രാർത്ഥന നടത്തി.
റോമിലെ അത്മായ സാമൂഹ്യ സംഘടനയായ സാൻ എദിജിയോയാണ് ഇത് സംഘടിപ്പിച്ചത്. റോമിലെ പിയാസ്സ വെനീസിയക്ക് അടുത്തുള്ള സാൻത മരിയ ഇൻ ആർകയോളി ബസിലിക്കയിലാണ് പ്രാർത്ഥന ശുശ്രൂഷ ഫ്രാൻസീസ് പാപ്പായുടെ യും, കൺസ്റ്റാന്റിനോപ്പിൾ ഏകുമെനിക്കൽ പാത്രിയർക്കീസ് ബർത്തലോമിയോ എന്നിവരുടെ നേതൃത്വത്തിൽ നടന്നു. അതിന് ശേഷം ബസിലികക്ക് അടുത്തുള്ള പിയാസയിൽ വച്ച് മീറ്റിംഗിൽ സർവമത നേതാക്കളും ആയി മീറ്റിങ്ങും നടത്തി. ഈ വർഷത്തെ സമ്മേളനത്തിന്റെ വിഷയം: ആരും ഒറ്റക്ക് രക്ഷപെടുന്നില്ല, അതിനായി സമാധാനവും സാഹോദര്യവും എന്നതായിരുന്നു. അസീസിയിൽ നടക്കുന്ന സർവ്വ മത പ്രാർത്ഥന സമ്മേളനത്തിന്റെ മാതൃകയിൽ മറ്റ് പല മത നേതാക്കളും ഇതിൽ പങ്കെടുത്തു. ക്രിസ്ത്യാനികൾ ബസിലിക്കയിലും, യഹൂദരുടെ പ്രാർത്ഥന റോമിലെ സിനഗോഗിലും, ഇസ്ലാം വിശ്വാസികളുടെയും, ബുദ്ധ മത വിശ്വാസികളുടെയും മറ്റ് പൗരസ്ത്യ മതങ്ങളുടെയും റോമിലെ കാപ്പിറ്റോൾ മ്യൂസിയത്തിലും വച്ച് നടന്നു. ഇറ്റാലിയൻ, ഫ്രഞ്ച്, അറബിക്, ജാപ്പനീസ് എന്നീ ഭാഷകളിൽ ആണ് പ്രാർത്ഥനകൾ നടന്നത്.
എല്ലാവരും തന്നെ കൊറോണ പ്രോട്ടോകോൾ പാലിച്ച് കൊണ്ടായിരുന്നു പങ്കെടുത്തത്… മറ്റുള്ളവരുമായി അടുത്ത് ഇടപഴകേണ്ട സാഹചര്യം ഉള്ളതുകൊണ്ട് ഫ്രാൻസീസ് പാപ്പാ ആദ്യമായി മാസ്ക് ഉപയോഗിച്ച് പങ്കെടുത്ത ചടങ്ങായിരുന്നു. ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മാറ്റെരെല്ല ഫ്രാൻസീസ് പാപ്പായുടെ ഫ്രാത്തെല്ലി തൂത്തി ഉദ്ധരിച്ച് സംസാരിച്ചപ്പോൾ ഫ്രാൻസീസ് പാപ്പാ പോൾ ആറാമൻ പാപ്പയുടെ യുദ്ധം ഇനി വേണ്ട, ഇത് എന്റെ ആഹ്വാവാനമാണ് എന്ന വാക്കുകൾ കൂട്ടിച്ചേർത്താണ് സംസാരിച്ചത്. സമാധാനം എന്നത് ഉട്ടോപ്യൻ ആശയമല്ല, പകരം നമ്മൾ നേടേണ്ടതാണ് എന്ന് പറഞ്ഞ് ലോക സമാധാനത്തിനുള്ള ആഹ്വാനത്തിൽ പ്രതിനിധികൾ ഒപ്പ് വച്ചു ഇന്ത്യയിൽ നിന്ന് ഹിന്ദു – സിക്ക് മത നേതാക്കളും പങ്കെടുത്തിരുന്നു.
റോമിൽ നിന്ന് ഫാ ജിയോ തരകൻ