സ്വർഗ്ഗാരോപിതയായ അമ്മഭൂമിയിലുള്ള നമുക്കുവേണ്ടി മാദ്ധ്യസ്ഥം വഹിക്കട്ടെ!

Share News

സമ്മാനം

ദാരിദ്ര്യം കൊടികുത്തി വാണ കാലം.

അന്നൊക്കെ, വിശേഷാവസരങ്ങളിൽ പങ്കെടുക്കുവാൻ പോകുമ്പോൾ, പാവപ്പെട്ട സ്ത്രീകൾ, അയൽപക്കത്തു നിന്നോ മറ്റോ സ്വർണ്ണാഭരണങ്ങൾ വായ്പ വാങ്ങുക പതിവായിരുന്നു.

ആ സ്ത്രീയും അതു തന്നെയാണ് ചെയ്തിരുന്നത്.

അമ്മ, സ്വർണ്ണമാല വായ്പ വാങ്ങി അണിയുന്നത് കുഞ്ഞുനാൾ മുതൽ അവൻ കണ്ടിരുന്നു. എന്നെങ്കിലും കയ്യിൽ കുറച്ചു പണം വരുമ്പോൾ അമ്മയ്ക്കൊരു സ്വർണ്ണമാല പണിയിച്ചു കൊടുക്കണമെന്ന ആഗ്രഹം അങ്ങനെയാണ് അവൻ്റെ മനസിൽ രൂപം കൊണ്ടത്.

അങ്ങനെയിരിക്കെ അപ്രതീക്ഷിതമായി, മൂന്നു മാസത്തെ ശമ്പളം ബോണസായി ലഭിച്ചു. അവൻ നോക്കിയപ്പോൾ രണ്ടരപവൻ്റെ കൊന്തമാല പണിയിപ്പിക്കാനുള്ള പണമുണ്ട്.മറിച്ചൊന്നും ചിന്തിച്ചില്ല, തട്ടാൻ്റെയടുത്ത് ചെന്ന് മാല പണിയിച്ചു.

സ്വർണ്ണ കൊന്തയുമായ് വീട്ടിലെത്തി. ഭാര്യയെ വിളിച്ച് കാണിച്ചു.

അവൾ പറഞ്ഞു: “മനോഹരമായിരിക്കുന്നു.

അമ്മയ്ക്ക് നല്ല സന്തോഷമാകും!”‘നീ അമ്മയെ വിളിക്ക് ‘അവൾ നീട്ടി വിളിച്ചു:

“അമ്മേ…. ദാ മോൻ വിളിക്ക്ണൂ….

“നിമിഷങ്ങൾക്കുള്ളിൽ അമ്മയെത്തി.ചുവന്നപേപ്പർ തുറന്ന്, അവനാ കൊന്തമാലയെടുത്ത്, ഉയർത്തി..

…അമ്മയുടെ കരങ്ങളിൽ വച്ചു കൊടുത്തു

.അമ്മ മകനോടു ചോദിച്ചു

:”ഇതെവിടുന്നാ, ആരുടെയാ?”

അവൻ പറഞ്ഞു:”അമ്മേ…. ഞാനിത് അമ്മയ്ക്കുവേണ്ടി പണിയിച്ചതാ.

ഇഷ്ടമായോ?”അധരങ്ങളിലെ മറുപടിക്കു പകരം,മിഴികളിൽ നിന്നും ആനന്ദത്തിൻ്റെ മുത്തുമണികൾ അടർന്നുവീണു.

അതായിരുന്നു , ആ മകനും മരുമകൾക്കും ലഭിച്ച വലിയ അനുഗ്രഹം

!നിങ്ങളീ വായിച്ചത് ഒരു കഥയല്ല, സംഭവമാണ്

. പ്രശസ്ത നാടകകൃത്തായശ്രീ. സി.എൽ.ജോസ്, ‘ഓർമകൾക്ക് ഉറക്കമില്ല’എന്ന ആത്മകഥയിൽ എഴുതിയമിഴിനനയിപ്പിക്കുന്ന ഓർമ.

അമ്മയെ ആദരിക്കുന്ന മക്കൾ എത്ര അനുഗ്രഹീതർ!

കാനായിലെ കല്യാണവിരുന്നിലും നടന്നത് മറ്റൊന്നുമല്ലല്ലോ?

സമയമായിട്ടില്ല എന്നു പറഞ്ഞ് ഒഴിഞ്ഞു മാറിയ മകൻ എത്ര പെട്ടന്നാണ് അമ്മയുടെ ഇംഗിതത്തിലെ നന്മ മനസിലാക്കി വെള്ളം വീഞ്ഞാക്കുന്നത് (Ref യോഹ 2:1-11).

മറ്റാരുടെയും മുമ്പിലല്ല,അമ്മയെന്ന അദ്ഭുതത്തിന് മുമ്പിലാണ് ക്രിസ്തു തൻ്റെ ആദ്യത്തെ അദ്ഭുതം പ്രവർത്തിച്ചത്.

സത്യത്തിൽമറിയം ആയിരുന്നുആ സദ്യയിലെ മേൽത്തരം വീഞ്ഞ് !

കുരിശിൽ കിടക്കുമ്പോൾ ‘ഇതാ നിൻ്റെ അമ്മ’ എന്നു പറഞ്ഞ് ലോകത്തിന് നൽകപ്പെട്ട മഹത്തായ സമ്മാനമാണ് പരിശുദ്ധ അമ്മ

.അതുകൊണ്ടു തന്നെ, ക്രിസ്തുവിനെ സ്നേഹിക്കുന്ന വ്യക്തിയ്ക്ക് എങ്ങനെയാണ് മാതാപിതാക്കളെ അവഗണിക്കാനാകുക?

ക്രിസ്തുവെന്ന മകൻ, മറിയമെന്ന അമ്മയെസ്വർഗ്ഗത്തിലേക്ക് കൊണ്ടുപോയിആദരിച്ചതിൻ്റെഓർമയാണല്ലോസ്വർഗ്ഗാരോപണ തിരുനാൾ?

സ്വർഗ്ഗാരോപിതയായ അമ്മഭൂമിയിലുള്ള നമുക്കുവേണ്ടി മാദ്ധ്യസ്ഥം വഹിക്കട്ടെ!

സ്വർഗ്ഗാരോപണ തിരുനാളിൻ്റെയുംസ്വാതന്ത്ര്യദിനത്തിൻ്റേയും ആശംസകൾ!

ഫാദർ ജെൻസൺ ലാസലെറ്റ്ആഗസ്റ്റ് 15-2020.

Share News