അന്തര്‍ദേശീയ സീറോമലബാര്‍ മാതൃവേദി അനുശോചിച്ചു
കൊച്ചി: കല്യാണ്‍ രൂപതയുടെ പ്രഥമ മെത്രാനും താമരശ്ശേരി രൂപതയുടെ മുന്‍മെത്രാനുമായ അഭിവന്ദ്യ മാര്‍ പോള്‍ ചിറ്റിലപ്പിള്ളി പിതാവിന്‍റെ നിര്യാണത്തില്‍ അന്തര്‍ദേശീയ സീറോമലബാര്‍ മാതൃവേദി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. നവീകരണത്തിലൂടെ ശക്തിപ്പെടുത്തുക എന്ന ആപ്തവാക്യവുമായി പത്തുവര്‍ഷക്കാലം കല്യാണ്‍ രൂപതയ്ക്കും പതിമൂന്ന് വര്‍ഷക്കാലം താമരശ്ശേരി രൂപതയ്ക്കും അദ്ദേഹം ചെയ്ത നിസ്തുല സേവനങ്ങളെ ആദരപൂര്‍വ്വം അനുസ്മരിക്കുകയും അദ്ദേഹത്തിന്‍റെ ആത്മാവിന് നിത്യശാന്തി നേരുകയും ചെയ്തു.
ഫാ. അലക്സ് ഓണംപള്ളി
സെക്രട്ടറി, മീഡിയാ കമ്മീഷന്‍