തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​റാ​നി​യ​ന്‍ കവര്‍ച്ചാ സംഘം പിടിയില്‍

Share News

തിരുവനന്തപുരം : തിരുവനന്തപുരത്ത് വന്‍ കവര്‍ച്ചാ സംഘം പോലീസ് പിടിയില്‍. നാല് ഇറാനിയന്‍ സംഘമാണ് പിടിയിലായത്. ഡല്‍ഹി മുതല്‍ കേരളം വരെ തട്ടിപ്പ് നടത്തി വന്ന നാല് ഇറാനിയന്‍ പൗരന്മാരുടെ സംഘത്തെയാണ് പിടികൂടിയത്. തലസ്ഥാനത്തെ ഹോട്ടലില്‍ നിന്നാണ് ഇവരെ കന്റോണ്‍മെന്റ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ ദിവസം ഈ സംഘം ചേര്‍ത്തലയിലെ ഹോട്ടലില്‍ നിന്നും 35,000 രൂപ മോഷ്ടിച്ചിരുന്നു. ഉത്തരേന്ത്യന്‍ സംഘമാണ് മോഷണത്തിന് പിന്നിലെന്നായിരുന്നു പൊലീസ് സംശയിച്ചിരുന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.

അതിനിടെയാണ് നാലംഗ സംഘം തലസ്ഥാനത്ത് ഹോട്ടലില്‍ മുറിയെടുക്കുന്നത്. കന്റോണ്‍മെന്റ് സിഐ ഷാഫിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥലത്തെത്തി ഇവരുടെ പാസ്‌പോര്‍ട്ടുകള്‍ പരിശോധിച്ചു. സംശയം തോന്നിയ പൊലീസ്, സിസിടിവി ദൃശ്യങ്ങളുമായി ഒത്തുനോക്കിയപ്പോള്‍ സാമ്യം തോന്നി.

തുടര്‍ന്ന് ചേര്‍ത്ത പൊലീസിന് ഇവരുടെ ചിത്രങ്ങള്‍ കൈമാറി. ഇതേത്തുടര്‍ന്ന് ചേര്‍ത്തല പൊലീസും എത്തി ചോദ്യം ചെയ്തതോടെയാണ് രാജ്യാന്തരമോഷണസംഘത്തില്‍പ്പെട്ടവരാണ് ഇവരെന്ന് വ്യക്തമായത്. ഇവര്‍ പോണ്ടിച്ചേരി, നേപ്പാള്‍, മ്യാന്മാര്‍ തുടങ്ങിയവിടങ്ങളിലും സമാനമായ രീതിയില്‍ തട്ടിപ്പു നടത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Share News