കുടുംബത്തെ ഉത്തരവാദിത്വങ്ങൾ മറന്ന് ലഹരിക്കടിമയായി ജീവിക്കുന്ന ഭർത്താവിനെ ഈ ലോകത്ത് ഒരു ഭാര്യയും ഇഷ്ടപ്പെടില്ല.
” അന്താരാഷ്ട്റ ലഹരി വിരുദ്ധ ദിനം “
ചൈനയിലെ ഗുഹാങ്ഡോങ് കറുപ്പ് വ്യാപാരം തകര്‍ത്തതിന്ടെ സ്മരണദിനമായി ഈ ദിനം ആചരിക്കുന്നു.
ലോകാരംഭം മുതലേ ലഹരി ഒരു പ്രശ്നമായി മാറിയ അനേകം ചരിത്രം നമുക്കറിയാം.ഈ കൊറോണക്കാലത്തും ലഹരി ഉപയോഗം കുറഞ്ഞില്ല എന്ന് മാത്രമല്ല സർക്കാർ അവരെ പരിലാളിക്കുകയും ചെയ്യുന്നു.അനേകം കുടുംബം തകർന്നാലും കുഴപ്പമില്ല , ഖജനാവിൽ പണം നിറയുമെന്നതാണ് സർക്കാരിന്ടെ വാദം.
കേവലം ഒരു ദിനാചരണം കൊണ്ട് യാതൊരുപ്രയോജനവും ഇല്ല എന്ന് എനിക്കും നിങ്ങള്‍ക്കും അറിയാം.കേരളം ഇക്കാര്യത്തിലും ഒട്ടും മോശമല്ല , ഇൻഡ്യയിൽ ലഹരി ഉപയോഗത്തിൽ ഈ കൊച്ചു കേരളം രണ്ടാം സ്ഥാനത്ത് !!
ഞാന്‍ ഇന്ന് ഈ പോസ്റ്റിടാൻ കാരണം ഇക്കഴിഞ്ഞ ദിവസം ഒരു ഏഴാം ക്ലാസില്‍ പഠിക്കുന്ന കുട്ടി ലഹരി ഉപയോഗിക്കുന്നതായി കണ്ടെത്തി എന്നെ വിളിച്ചു പറഞ്ഞ ഒരു സംഭവം ഉണ്ടായത് കൊണ്ടാണ്.
ഇതിന്റെ ഒരു കാരണം എന്ടെ കുട്ടി ആ തെറ്റ് ചെയ്യില്ല എന്ന മാതാപിതാക്കളുടെ അമിതമായ ആത്മവിശ്വാസം , പിന്നെ ഏതു സ്ഥലത്തും ലഹരി വസ്തുക്കളുടെ ലഭ്യത.സ്കൂള്‍ പരിസരത്ത് മാത്രമല്ല , പളളി , അമ്പലം , സിനിമ തീയേറ്റര്‍ , ഓപ്പണ്‍ മാർക്കറ്റ് , ഷോപ്പിങ് മാളുകൾ അങ്ങനെ നിരവധി. …..എന്തിനു പറയുന്നു , ചെരിപ്പ് കുത്തി,, വീട്ടുവേലക്ക് പോകുന്നവർ അങ്ങനെ നിരവധി ചെറുതും വലുതുമായ ലഭ്യത ഇടങ്ങള്‍ !!ചുരുക്കി പറയാം ലഹരി ഉപയോഗം വലിയൊരു സാമൂഹ്യ വിപത്തായി മാറിക്കഴിഞ്ഞു.
അയ്യായിരം രൂപ വിലയുള്ള ലഹരി ഗുളിക കഴിക്കുന്ന പെൺകുട്ടികൾ പോലുമുണ്ടത്റേ !എവിടുന്നാണ് അവർക്കീ പണം കിട്ടുന്നത് ?സെക്സ് റാക്കറ്റും ഡ്റഗ്സ് റാക്കറ്റും ഒരേ തൂവല്‍ പക്ഷികളാണ്. സിനിമകളിലും സീരിയലുകളിലും പുകവലി, മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്നെഴുതി കാണിച്ചത് നമ്മുടെ മക്കള്‍ കാണുകയില്ല , അതിനു ശേഷം വരുന്ന ആഘോഷത്തിന്ടെ ലഹരിയാണ് അവര്‍ ആസ്വദിക്കുന്നത്.
പുകവലിക്കുന്ന സുന്ദരിയായ നടിയുടെ മാദകത്വമാണ് കുട്ടികള്‍ ആസ്വദിക്കുന്നതെന്ന് നിങ്ങള്‍ മനസ്സിലാക്കണം.ഇതിനെന്തു പ്രധിവിധി ??ഇതില്‍ നിന്നും മക്കളെ രക്ഷിക്കേണ്ട ചുമതല മാതാപിതാക്കൾക്ക് ആണ്.എല്ലാ വശങ്ങളും കുട്ടികളെ പറഞ്ഞു മനസ്സിലാക്കിയാൽ മാത്രം പോരാ ; മാതൃക കാണിക്കണം.ഒരു കമ്പനിക്ക് വേണ്ടി ഒരാഘോഷത്തിന്ടെ ഭാഗമായി സുഹൃത്തുക്കളും ബന്ധുക്കളുമായി “ഒന്ന് കൂടുന്നത് ” ഏതു പരിധി വരെ മാന്യമായി ആകാമെന്ന് മാതൃക കാട്ടി കൊടുക്കണം.
കുടുംബത്തെ ഉത്തരവാദിത്വങ്ങൾ മറന്ന് ലഹരിക്കടിമയായി ജീവിക്കുന്ന ഭർത്താവിനെ ഈ ലോകത്ത് ഒരു ഭാര്യയും ഇഷ്ടപ്പെടില്ലപ്ര.തികരിച്ചാലുണ്ടാവുന്ന പ്രത്യാഘാതം ഓർത്ത് മൗനമായി സഹിച്ചെന്നിരിക്കും ; എന്നാല്‍ അവളൊരിക്കലും സംതൃപ്തയാവില്ല.
ഏതു നിമിഷവും പൊട്ടാവുന്ന ഒരഗ്നിപർവ്വതം അവളുടെ ഹൃദയത്തിൽ ഉണ്ടാകും.ഞാന്‍ അവസാനിപ്പിക്കട്ടെ ,മക്കളെ ലഹരിക്കടിമയാകാതെ രക്ഷിക്കണമെന്കിൽ മാതാപിതാക്കൾ ആദ്യം രക്ഷിക്കപ്പെടണം.
ശിക്ഷ നൽകി രക്ഷിക്കാമെന്ന് കരുതരുത്. അത് വിപരീത ഫലം ചെയ്യും. അവരെ അറിയുക , സ്നേഹത്തോടെ ചേര്‍ത്ത് നിർത്തുക.
വീട് ഒരു കൊച്ചു സ്വർഗ്ഗമാക്കുക.ഒരു നല്ല ദിവസം ആശംസിക്കുന്നു