ക്രിസ്ത്യാനിയുടെ മൃതദേഹം ദഹിപ്പിക്കുന്നത് വിശ്വാസവിരുദ്ധമാണോ?

Share News

കോവിഡ് രോഗം ബാധിച്ച് മൃത്യുവരിച്ച ഡിന്നി ചാക്കോയുടെ മൃതശരീരം മൃതസംസ്കാര ശൂശ്രൂ ഷക്കുശേഷം ദഹിപ്പിച് അവശിഷ്ടങ്ങൾ കല്ലറയിൽ സംസ്കരിക്കുവാൻ നിർദ്ദേശിച്ചപ്പോൾ അത് സഭാ വിരുദ്ധവും വിശ്വാസത്തിന് ഇണങ്ങാത്തതാണെന്നും ചിലർ തെറ്റിദ്ധരിക്കുകയുണ്ടായി.

കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥത്തിൽ

*2301* രണ്ടാമത്തെ ഖണ്ഡികയിൽ ഇപ്രകാരം പഠിപ്പിക്കുന്നു, *ശരീരത്തിന്റെ ഉയിർപ്പിലുള്ള വിശ്വാസത്തിൽ സംശയം പ്രകടിപ്പിക്കുന്നില്ലെങ്കിൽ ശവദാഹം സഭ അനുവദിക്കുന്നു*. ലത്തീൻ കാനൻ നിയമസംഹിതയിൽ *1176* ഖണ്ഡിക മൂന്നിലും പൗരസ്ത്യസഭകളുടെ കനോനകളിൽ *876* ഖണ്ഡിക മൂന്നിലും ഇപ്രകാരം പറയുന്നു

*ക്രിസ്‌തീയ പഠനത്തിന് വിരുദ്ധമായ കാരണങ്ങൾക്കല്ലാത്ത പക്ഷം ദഹിപ്പിക്കൽ നിരോധിച്ചിട്ടില്ല*. അത്യാവശ്യ സന്ദർഭങ്ങളിൽ മൃതശരീരം ദഹിപ്പിക്കുന്നത് ക്രിസ്തീയ വിശ്വാസത്തിന് വിരുദ്ധമല്ല എന്നാണ് സഭ ഔദ്യോകികമായി പഠിപ്പിക്കുന്നത്.കൊറോണ വൈറസിന്റെ വ്യാപനം അനിയന്ത്രിതമായി തുടരുമ്പോൾ രോഗബാധിതരിൽ ആരെങ്കിലും അപ്രതീക്ഷമായി മരിച്ചാൽ മൃതസംസ്കാര ശുശ്രൂഷകൾക്ക്ശേഷം അടക്കം ചെയ്യുന്നതിന് പകരം ദഹിപ്പിക്കുന്നത് സാധാരണജനങ്ങളുടെ ഭീതി അകറ്റാൻ ഏറെ സഹായകരമായിക്കും. ദഹിപ്പിച്ചതിനു ശേഷം ഭൗതിക അവശിഷ്ടം കല്ലറയിൽ ആചാരവിധികളോടെ സംസ്കരിക്കുകയും ചെയ്യാം.

*ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ*

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു