
പൊലൂഷൻ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇൻഷുറൻസ് പരിരക്ഷയില്ല ?
വാഹനത്തിന് പൊലൂഷൻ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ അപകടത്തിൽ പെട്ടാലും ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല എന്ന പ്രചരണം വ്യാപകമാണ്. എന്താണ് യാഥാർത്ഥ്യം എന്ന് ഈ സർക്കുലർ വെളിപ്പെടുത്തും. വാഹനത്തിൻറെ ഇൻഷുറൻസ് പുതുക്കുന്ന ഘട്ടത്തിൽ പൊലൂഷൻ സർട്ടിഫിക്കറ്റ് നിർബന്ധമായും ഉണ്ടാകണം എന്നത് സംബന്ധിച്ച് 2018 ൽ IRDA സർക്കുലർ പുറത്തിറക്കിയിരുന്നു.

എം സി മേത്ത കേസിൽ സുപ്രീം കോടതിയുടെ നിർദേശങ്ങളെ തുടർന്നായിരുന്നു അത്. എന്നാൽ ആ നിർദ്ദേശം ഇനിയും പാലിക്കപ്പെടുന്നില്ല എന്നും അതിനാൽ അത് കർശനമായി പാലിക്കുന്നു (പ്രത്യേകിച്ച് ഡൽഹി മേഖലയിൽ), എന്ന് ഉറപ്പുവരുത്താൻ നിർദേശം നൽകി ഇൻഷുറൻസ് റെഗുലേറ്ററി ഡെവലപ്മെൻറ് അതോറിറ്റി എല്ലാ ജനറൽ ഇൻഷുറൻസ് കമ്പനികൾക്കും നൽകിയ 20.08.2020 തീയതിയിലെ സർക്കുലറിലാണ് ഇപ്രകാരം പറയുന്നത്.
ഇതുപ്രകാരം, ഇൻഷുറൻസ് പുതുക്കുന്നതിന് പൊലൂഷൻ സർട്ടിഫിക്കറ്റ് നിർബന്ധമായിരിക്കും.

നിയമദർശി
@sherryniyamadarsi · Reference website