
നമ്മുടെ ശരീരത്തിലെ ഓരോ അവയവും, ജീവനും, ജീവിക്കാനുള്ള പരിസ്ഥിതിയുമെല്ലാം ദൈവത്തിൻ്റെ സൗജന്യ ദാനമല്ലേ?
ചിന്തിച്ചു നോക്കുക നമ്മുടെ ശരീരത്തിലെ ഓരോ അവയവും, ജീവനും, ജീവിക്കാനുള്ള പരിസ്ഥിതിയുമെല്ലാം ദൈവത്തിൻ്റെ സൗജന്യ ദാനമല്ലേ?
ശ്വസിക്കുന്ന ശുദ്ധവായു തൊട്ട് സകലതതും.നമുക്കു് ജീവിക്കുവാനും മറ്റുള്ളവർക്ക് ഇല്ലാത്തത് വാങ്ങി ജീവിക്കുവാനുമല്ലേ കൈമാറ്റ വ്യവസ്ഥകളും, പണമിടപാടും ഉണ്ടായത്.പണം കൊണ്ട് എല്ലാം കിട്ടുമോ?പണം കൊണ്ട് വാങ്ങാമെന്നു കരുതി സ്വരൂപിച്ചവൻപണത്തിൻ്റെ നിസ്സാരത വിളിച്ചു പറയുന്നത് താഴെക്കൊടുക്കുന്നു

” 93 വയസ്സ് പ്രായമുള്ള ഇറ്റലിക്കാരനായ ഒരു വൃദ്ധനെ അസുഖം ഭേദമായതിനാൽ ആശുപത്രിയിലെ വെൻ്റിലേറ്ററിൽ നിന്നും മാറ്റി. വെൻറിലേറ്ററിൽ കിടന്ന ഒരു ദിവസത്തെ ചാർജ് ആയ 5000 യൂറോ അടക്കം ആശുപത്രിയിലെ ബില്ല് കണ്ട അദ്ദേഹം കരയുവാൻ തുടങ്ങി. കരയാതെ , ബില്ല് അടച്ചേ പറ്റൂ എന്ന് ഡോക്ടർ അദ്ദേഹത്തെ ഉപദേശിച്ചു. എന്നാൽ, അതിനു് ആ വൃദ്ധൻ പറഞ്ഞ മറുപടി അവിടെയുള്ള എല്ലാ ഡോക്ടർമാരേയും കരയിച്ചു.
അദ്ദേഹം പറഞ്ഞതിങ്ങനെയാണ് : പണം അടക്കാൻ സാധിക്കാത്തതിനല്ല ഞാൻ കരഞ്ഞത്. ഇവിടെയുള്ള എല്ലാ ബില്ലുകളും എനിക്ക് അടക്കുവാൻ കഴിയും. കഴിഞ്ഞ 93 വർഷങ്ങൾ ദൈവം സൌജന്യമായി തന്ന ജീവവായു ആണ് ഞാൻ ശ്വസിച്ചിരുന്നത്. അതിന് എനിക്ക് ഒരു പൈസ പോലും കൊടുക്കേണ്ടി വന്നിട്ടില്ല. എന്നാൽ വെറും 24 മണിക്കൂർ നിങ്ങളുടെ ആശുപത്രിയിലെ വെൻ്റിലേറ്റർ ഉപയോഗിച്ചതിന് 5000 യൂറോയുടെ ബില്ല് എനിക്ക് അടക്കേണ്ടി വരുന്നു. ഇപ്പോൾ ഞാൻ യാഥാർത്ഥ്യം തിരിച്ചറിഞ്ഞിരിക്കുന്നു, എൻ്റെ ദൈവത്തിന് ഞാൻ എത്ര വലിയ കടക്കാരനാണെന്ന്. എന്നിട്ടും, ഈ കാലം വരെ എനിക്ക് ശ്വസിക്കുവാൻ സൌജന്യമായി വായു തന്നതിന് ഒരിക്കൽ പോലും എൻ്റെ ദൈവത്തിന് നന്ദി പറഞ്ഞിട്ടില്ല.
അതോർത്താണ് ഞാൻ കരഞ്ഞത്.
“നമുക്കും ഓർത്ത് കരയാൻ ഒത്തിരി ക്കാര്യങ്ങൾ ഇല്ലേ?

Mathew Manavathachen Manarcadu