പഞ്ചായത്ത് വകുപ്പ് ഐ എസ് ഒ നിലവാരത്തിലേക്ക്

Share News

പഞ്ചായത്ത് വകുപ്പ് ഐ എസ് ഒ സർട്ടിഫിക്കേഷൻ കരസ്ഥമാക്കി.

സംസ്ഥാനത്ത് ഒരു സർക്കാർ വകുപ്പ് ഐ എസ് ഒ നിലവാരത്തിലെത്തുന്നത് ആദ്യമായിട്ടാണ്.ഇതു കൂടാതെ സംസ്ഥാനത്ത് 939 ഗ്രാമപഞ്ചായത്തുകളും ആറു ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളും ഐ എസ് ഒ സർട്ടിഫിക്കേഷൻ നേടിയിട്ടുണ്ട്.പഞ്ചായത്ത് വകുപ്പ് ആധുനികവൽക്കരിക്കുന്നതോടൊപ്പം തന്നെ പ്രധാനപ്പെട്ടതായിരുന്നു സേവനങ്ങൾ സുതാര്യമായും കാര്യക്ഷമവുമായി ജനങ്ങളിലേക്കും വകുപ്പിന്റെ ഗുണഭോക്താക്കളായ ഗ്രാമ പഞ്ചായത്തകൾക്കും മറ്റു സർക്കാർ വകുപ്പുകൾക്കും ലഭ്യമാക്കുക എന്നത്.

ഈ ലക്ഷ്യം മുൻനിത്തി ഇ ഗവേണൻസ് ഫലപ്രദമായി നടപ്പിലാക്കി. ഇതിന്റെ ഭാഗമായി പഞ്ചായത്ത് വകുപ്പിലെ 13,617 ഫയലുകൾ ഇതിനോടകം ഡിജിറ്റൈസ് ചെയ്തു. കിലയാണ് ഈ പ്രവർത്തനങ്ങൾക്കാവശ്യമായ പിന്തുണ നൽകിയത്.ഐ എസ് ഒ സർട്ടിഫിക്കേഷൻ നിലനിർത്തുന്നതിനും ഗുണമേന്മ നിലവാരം സ്ഥായിയായി നിലനിർത്തുന്നതിനുമാവശ്യമായ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ജനങ്ങൾക്ക് മികച്ച സേവനം വേഗത്തിൽ ലഭ്യമാക്കുന്നതിനു ഇതിലൂടെ കഴിയും.

സംസ്ഥാനത്തെ 152 ബ്ലോക്ക് പഞ്ചായത്തുകളും ഐ എസ് ഒ സർട്ടിഫിക്കേഷൻ കരസ്ഥമാക്കിയിട്ടുണ്ട്.വളരെ ശ്രമകരമായ ഈ പ്രവർത്തനത്തിന് ഈ സർക്കാർ അധികാരത്തിൽ വന്ന ഉടൻ തന്നെ ശ്രമങ്ങൾ ആരംഭിച്ചിരുന്നു. ഇന്നിപ്പോൾ ഈ പരിശ്രമം ഫലപ്രാപ്തിയിലേക്ക് എത്തിയിരിക്കുകയാണ്.

ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത എല്ലാവരെയും ആത്മാർത്ഥമായി അഭിനന്ദിക്കുന്നു.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു