പെണ്മക്കൾ ജനിച്ചാൽ മതിയായിരുന്നു..
Parent challenge
ഒരുപാട് challenge ഗ്രൂപ്പിൽ കണ്ടു. സിംഗിൾ പാരന്റ് ചാലഞ്ചു വായിച്ചപ്പോൾ തോന്നി എന്റെ പാരന്റ്സിനെ കുറിച്ചും എഴുതണം എന്ന്…
കുട്ടി എന്താ…
ഡോക്ടർ ചിരിച്ചോണ്ട് പറഞ്ഞു… ഇത്തവണേം തെറ്റുപറ്റിയില്ല….
പെൺകുഞ്ഞു തന്നെ (അങ്ങിനെ എല്ലാരുടേം പ്രെതീക്ഷയേനേം തകിടം മറിച്ചു വന്ന ഞാനാണ് ട്ടാ അപ്പന്റെ തോളിൽ കയ്യിട്ടു നില്കുന്നത്…… )
അമ്മയുടെ സങ്കടം ഡാഡിക്കു വിഷമം ആകുമോ എന്നായിരുന്നു… എന്നാൽ കുഞ്ഞിനെ കണ്ട ഡാഡി പറഞ്ഞത്…. പെൺ കുഞ്ഞായാൽ എന്താ കുഴപ്പം എനിക്കി സന്തോഷം ഉള്ളു…
വിഷമം പക്ഷെ നാട്ടുകാർക്കായിരുന്നു…. അയ്യോ 4പെൺപിള്ളേർ എങ്ങിനെ കെട്ടിക്കും….. ഭിക്ഷ എടുക്കേണ്ടി വരും…. അങ്ങിനെ നിരവധി കാര്യങ്ങൾ കേട്ടാണ് ഞങ്ങൾ വളർന്നത്… പെയിന്റ് പണി ആയിരുന്നു ഞങ്ങളുടെ ഡാഡിക്കു ജോലി… മക്കളുടെ ഭാവി ആണല്ലോ എല്ലാ മാതാപിതാക്കളുടേം സ്വപ്നം… അതിനു വേണ്ടി പറക്കമുറ്റാത്ത 4, പെണ്കുഞ്ഞുങ്ങളെയും ഡാഡിയെ ഏല്പിച്ചു ‘അമ്മ വിദേശത്തു ജോലിക്കു പോയി……..
അവിടെ തുടങ്ങുന്നു എന്റെ ഡാഡിയുടെ single parenting challenge
2വർഷം കൂടുമ്പോൾ ‘അമ്മ അവധിക്കു വരും… ഞങ്ങളെ പാചകം പഠിപ്പിച്ചതും എല്ലാം ഡാഡിയാണ്…ആൺകുഞ്ഞു ഇല്ല എന്ന വിഷമം ഡാഡി തീർത്തത് ഞങ്ങളെ 4പേരെയും പേരിനൊപ്പം മോനെന്നും, കുട്ടനെന്നും വിളിച്ചാണ്. ആരോട് ആയാലും മുഖം ഉയർത്തി, കണ്ണിൽ നോക്കി സംസാരിക്കണം എന്നും പഠിപ്പിച്ചതും, മതവും നിറവും നോക്കാതെ വേണം കൂട്ടു കൂടാൻ എന്ന് പഠിപ്പിച്ചതും…. മറ്റാരുമല്ല….
ഡാഡി വളർത്തിയ മക്കൾ ആയതു കൊണ്ടാണോ എന്നറിയില്ല അമ്മയുടെ ശാന്ത, സൗമ്യ സ്വഭാവം ഞങ്ങൾ 4പേർക്കും കാര്യമായി കിട്ടിയിട്ടില്ല അതുകൊണ്ടു…. തന്റേടി എന്ന ചീത്ത പേര് മാത്രമേ കിട്ടിയുള്ളൂ… വേറെ ചീത്ത പേരൊന്നും കിട്ടിയിട്ടില്ലട്ടോ…..
വിവാഹ പ്രായം എത്തിയപ്പോൾ ഓരോരുത്തരുടെയും വിവാഹത്തിന് ‘അമ്മ അവധിക്കു വരും… വിവാഹം മാത്രം നടത്തിയാൽ പോരല്ലോ, ചടങ്ങുകൾ നെടുനീളത്തിൽ കിടക്കുകയല്ലേ… അടുത്ത വരവിനു പ്രസവ ചടങ്ങും…
പിന്നത്തെ വരവാകുമ്പോൾ അടുത്തയാൾക്കു വിവാഹം നടത്തേണ്ട സമയമാകും… അങ്ങിനെ 3പേരുടെ വിവാഹവും , 4പ്രസവ ചടങ്ങും കഴിഞ്ഞു… ഈ ഉള്ളവളുടെ ഊഴമെത്തി… എന്റെ മനസമ്മതത്തിനു എടുത്ത ഫോട്ടോ ആണിത്… ഡാഡിയുടെ ഈ ഫോട്ടോ ഇടാൻ കാരണം ഉണ്ട്… എന്റെ വിവാഹത്തിന് ശേഷം ഡാഡി പെട്ടന്ന് രോഗി ആയി….
പിന്നീട് എടുത്ത ഫോട്ടോയിൽ എല്ലാം ഉള്ളത് രോഗിയായ, ക്ഷീണിച്ച ഡാഡിയാണ്… മനസമ്മതത്തിനു വരാൻ അമ്മക്ക് ലീവ് കിട്ടിയില്ല…അതുകൊണ്ടാണ് അപ്പനും മോളും മാത്രമുള്ള ഫോട്ടോ…
ഷുഗർ, പ്രെഷർ അങ്ങിനെ അത്യാവശ്യം കാര്യങ്ങളൊക്ക കൂട്ടുകാരായിട്ടു ഉണ്ടായിരുന്നു മൂപ്പർക്ക്… എന്റെ വിവാഹ ഒരുക്കത്തിനായി ഉള്ള തിരക്കിൽ കാലിൽ ഏറ്റ മുറിവ് ഗൗനിച്ചില്ല.. അതു പിന്നീട് പഴുപ്പായി…. സീരിയസായി…
‘അമ്മ വിദേശത്തു ജോലി ഉപേക്ഷിച്ചു രോഗിയായ ഭർത്താവിന് കൈത്താങ്ങായി………..
നിരവതി സര്ജറികൾ…എല്ലാം വീട്ടിലെ ആൺമക്കൾ സഹകരിച്ചു നടത്തി…
. .പോരാത്തതിന്…. .കിഡിനി രണ്ടും പ്രോബ്ലം ആയി…
കിഡിനി ട്രാൻസ്‌പ്ലാന്റ് ചെയ്യാൻ വേണ്ടി പറഞ്ഞപ്പോൾ ഡാഡി പറഞ്ഞു “,എന്റെ മക്കൾക്ക് വേണ്ടി ഒന്നും സമ്പാദിക്കാൻ എനിക്കായില്ല… ഈ വീട് മാത്രമേ അവർക്കു വേണ്ടി നല്കാൻ എന്റെ കയ്യിൽ ഉള്ളു… ട്രാൻസ്‌പ്ലാന്റ് ചെയ്യാൻ നിന്നാൽ ഇതും നഷ്ടമാകും “
ഏത്ര നിർബന്ധിച്ചിട്ടും തയ്യാറായില്ല.. പിന്നെ ഡയാലിസിസിന്റെ നാളുകൾ……
.ഒരു പരിഭവമോ പരാതിയോ ഇല്ലാതെ ‘അമ്മ ഡാഡിയെ നോക്കി….
ഒടുവിൽ ഞങ്ങളോട് ഒരു യാത്ര പോലും പറയാതെ……….ഞങ്ങളുടെ… super dad .. ഞങ്ങളെ വിട്ടു പോയി
4പെൺകുഞ്ഞുങ്ങളെ ചുണക്കുട്ടികൾ ആയി വളർത്തിയ എന്റെ പ്രിയ ഡാഡി….
സത്യത്തിൽ Hero അല്ലേ ഫ്രണ്ട്‌സ്…..
സ്വന്തം സുഖമോ, സന്തോഷമോ നോക്കാതെ ഞങ്ങൾക്ക് വേണ്ടി മണലാരണ്യത്തിൽ കഷ്ടപ്പെട്ട, ഒടുവിൽ നാട്ടിൽ നില്ക്കാൻ തീരുമാനിക്കുമ്പോൾ രോഗിയായ…. ഭർത്താവിനെ, ഒരു കുഞ്ഞിനോടെന്നോണം പരിപാലിച്ച ഒരു ലേഡി സൂപ്പർ സ്റ്റാർ ഇപ്പോഴും വീട്ടിൽ ഉണ്ട്ട്ടാ… പോട്ടം ഇടാൻ അനുവാദം ഇല്ല… നാണം ആണ്
സ്വന്തം സുഖമോ, സന്തോഷമോ മാറ്റിവെച്ചു മക്കൾക്ക് വേണ്ടി ജീവിച്ചു മരിക്കുന്ന, ഒരുപാടു മാതാ പിതാക്കളെ എനിക്കറിയാം… ഞാനിതു അവർക്കെല്ലാം വേണ്ടി സമർപ്പിക്കുന്നു….
സാഹചര്യം കൊണ്ട് സിംഗിൾ പാരന്റിങ് ചെയ്യേണ്ടി വന്നയാളാണ് എന്റെ പ്രിയ ഡാഡി
(ഒരു കാര്യം പറയാൻ വിട്ടു… വീട്ടിലേക്കെത്തിയ 4മരുമക്കളും… ഐക്യം ഉള്ള 4ആണ്മക്കളായി………
ഞങ്ങളെ നോക്കി നെടുവീർപ്പിട്ടവർ പിന്നീട് പറഞ്ഞു…. പെണ്മക്കൾ ജനിച്ചാൽ മതിയായിരുന്നു…കണ്ടോ… അവർ 4മക്കളും, മരുമക്കളും ചേർന്ന് എന്തൊരു സന്തോഷമാ….
Love you dady…. Miss you….
Sumi Jomon/The Malayali Club – TMC