ബസ് അപകടത്തിൽ മരിച്ച ജയിംസും ആൻസിയും കൊതിച്ചത് ജീവിതത്തിൽ ഒരുമിക്കാനായിരുന്നു…..
തിരുവല്ല പെരുന്തുരുത്തി ബസ് അപകടത്തിൽ മരിച്ച ജയിംസും ആൻസിയും കൊതിച്ചത് ജീവിതത്തിൽ ഒരുമിക്കാനായിരുന്നു…..പക്ഷേ അവർ ഒന്നിച്ചു പോയത് മരണത്തിലേക്കായിരുന്നു.
വിവാഹം കഴിക്കണമെന്നവർ ആഗ്രഹിച്ചിരുന്നു. എൻഗേജ്മെൻ്റ് കഴിഞ്ഞിരുന്ന അവർ ഒന്നിച്ച് ഒരു സ്കൂട്ടറിൽ യാത്ര ചെയ്തത് ആൻസിക്ക് ഒരു ജോലി നേടിയെടുക്കാനായിരുന്നു.കോട്ടയത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കായുള്ള ആൻസിയുടെ ഇൻ്റർവ്യൂവും കഴിഞ്ഞ് അവർ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ജീവനും ജീവിതവും നഷ്ടമായത്. തിരുവല്ല ഇടിഞ്ഞില്ലത്ത് നിയന്ത്രണം വിട്ട കെ എസ് ആർ ടി സി ബസിനടിയിൽപെട്ടാണ് ഇരുവരും മരണപ്പെടുന്നത്.
ചെങ്ങന്നൂർ പിരളശേരി കാഞ്ഞിരംപറമ്പിൽ പരേതനായ ചാക്കോ ശാമുവേലിൻ്റെ മകനായ ജയിംസ് ചാക്കോ (31) സെന്റ് ഗ്രിഗോറിയോസ് സ്കൂൾബസ് ഡ്രൈവറാണ്. കൊറോണ സമയമായതിനാൽ സ്വന്തമായി വാഹനമോടിച്ചാണ് ജീവിച്ചിരുന്നത്. ബിരുദധാരിയാണ് വെൺമണി പുലക്കടവ് ആൻസി ഭവനിൽ ജോൺസൻ്റെ മകളായ ആൻസി (26). ഇരുവരുടെയും വീട്ടുകാർ വിവാഹത്തെക്കുറിച്ച് ആലോചിച്ചിരുന്നു.
ഗൾഫിലുള്ള ആൻസിയുടെ അമ്മ നാട്ടിലെത്തുമ്പോൾ വിവാഹം നടത്താൻ കാത്തിരിക്കുമ്പോഴാണ് ഇരുവരുടെയും ജീവൻ പൊലിഞ്ഞത്.
മനോജ് തോമസ്