ചങ്ങനാശേരി അതിരൂപതാ ജീവൻ ജ്യോതിസ് പ്രോലൈഫ് മാർഗ്ഗരേഖ പ്രകാശനം ചെയ്തു .

Share News

കോട്ടയം .ചങ്ങനാശേരി അതിരൂപതയിലെ പ്രോലൈഫ് മാർഗ്ഗരേഖ അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം അഭിവന്ദ്യ മാർ തോമസ് തറയിൽ പിതാവിന് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. ചങ്ങനാശ്ശേരി അതിരൂപതാ ഫാമിലി അപ്പസ്തോലേറ്റ് ജീവൻ ജ്യോതിസ് പ്രോലൈഫ് സെല്ലാണ് മാർഗ്ഗരേഖ പ്രസിദ്ധീകരിച്ചത്.

  1. വിദ്യാഭ്യാസ സഹായ പദ്ധതി

1 A. ചങ്ങനാശേരി അതിരൂപതയുടെ അതിർത്തിയിലുള്ള 5 ജില്ലകളിലായി സ്ഥിതി ചെയ്യുന്ന മുപ്പത്തഞ്ചോളം സ്കൂളുകളിൽ കുഞ്ഞുങ്ങളുടെ ജനനത്തെ പ്രോത്സാഹിപ്പിക്കാനായി ഒരു വീട്ടിലെ മൂന്നാമത്തെ കുട്ടിക്ക് ഭാഗികമായും നാലാമത്തെ കുട്ടിക്കു മുതൽ പൂർണ്ണമായും ഫീസിനത്തിൽ ഇളവ് ലഭിക്കുന്ന വിദ്യാഭ്യാസ സഹായ പദ്ധതി.

1 B . കൂടാതെ നിർദ്ദനരായ വിദ്യാർത്ഥികൾക്ക് 8 ലക്ഷം രൂപയുടെ വിദ്യാഭ്യാസ സഹായം.

  1. ചികിത്സാ സഹായ പദ്ധതി . നമ്മുടെ അതിരൂപതയുമായി ബന്ധപ്പെട്ട 4 ആശുപത്രികളിൽ മൂന്നാമത്തെ കുട്ടി മുതൽ പ്രസവുമായി ബന്ധപ്പെട്ട ആനുകൂല്യം ലഭിക്കുന്ന പദ്ധതി.
Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു