
ബ്രിട്ടീഷ് ഇന്ത്യയിലെ നൈനിറ്റാളിൽ ജനിച്ച ജിം കോർബെറ്റ് ജീവിതത്തിന്റെ നല്ലൊരു ഭാഗവും നരഭോജിക്കടുവകളെ വേട്ടയാടാനാണ് ചെലവഴിച്ചത്.
കടുവക്കഥകളിലൂടെ പ്രസിദ്ധനായ ജിം കോർബെറ്റ് (ജയിംസ് എഡ്വേഡ് കോർബെറ്റ്) ന്റെ 145-ാം ജന്മവാർഷികമായിരുന്നു ഇന്നലെ – ജൂലൈ 25.
ബ്രിട്ടീഷ് ഇന്ത്യയിലെ നൈനിറ്റാളിൽ ജനിച്ച അദ്ദേഹം ജീവിതത്തിന്റെ നല്ലൊരു ഭാഗവും നരഭോജിക്കടുവകളെ വേട്ടയാടാനാണ് ചെലവഴിച്ചത്.
വന്യജീവി സംരക്ഷണത്തിലൂടെ മാത്രമേ നരഭോജികൾ ഉണ്ടാകുന്നത് തടയാനാകൂ എന്നു ബോധ്യപ്പെട്ട അദ്ദേഹം ഇന്ത്യയിൽ ആദ്യത്തെ കടുവ സംരക്ഷണകേന്ദ്രം സ്ഥാപിക്കാൻ മുൻകൈയെടുത്തു.

തന്റെ നായാട്ടനുഭവങ്ങൾ മനോഹരമായി രേഖപ്പെടുത്തിയ പുസ്തകങ്ങളിലൂടെയാണ് കോർബെറ്റ് ലോകപ്രസിദ്ധനായത്. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ പുസ്തത്തിന്റെ ആധികാരികപരിഭാഷ തയാറാക്കാൻ അവസരം കിട്ടിയത് വലിയ ഭാഗ്യമായി കരുതുന്നു.
പ്രസിദ്ധീകരിച്ചത് Red Rose Publishing, Kunnamkulam.