
ജോ ബൈഡന് അമേരിക്കൻ പ്രസിഡന്റ്
വാഷിംഗ്ടൺ ഡിസി: അഞ്ച് ദിവസം ലോകത്തെയാകെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ശേഷം ജോസഫ് റോബിനെറ്റ് ബൈഡന് ജൂണിയര്‍ എന്ന ജോ ബൈഡന് (78) അമേരിക്കയുടെ പ്രസിഡന്റ് പദവിയിലേക്ക്. ഒപ്പം ഇന്ത്യൻ വംശജ കമലാ ഹാരീസ് ചരിത്രം തിരുത്തിയെഴുതി യുഎസിന്റെ ആദ്യ വനിതാ പ്രസിഡന്റായി.
ലീഡ് നില മാറിമറിഞ്ഞ പെൻസിൽവേനിയ സംസ്ഥാനത്തെ 20 ഇലക്ടറൽ വോട്ടുകൾ സ്വന്തമാക്കിയതോടെയാണ് നിലവിലെ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ബൈഡൻ മലർത്തിയടിച്ചത്. പെൻസിൽവേനിയ സ്വന്തമാക്കിയ ബൈഡൻ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 270 എന്ന ‘മാന്ത്രികസംഖ്യ’ കടന്നു. ഇതോടെ ബൈഡന് ആകെ 273 ഇലക്ടറൽ വോട്ടുകളായി.
മറ്റ് സ്വിംഗ് സ്റ്റേറ്റുകളായ ജോർജിയ, അരിസോണ, നെവാഡ എന്നിവിടങ്ങളിൽ നിലവിൽ ബൈഡനാണ് ലീഡ് ചെയ്യുന്നത്. ഈ മൂന്ന് സംസ്ഥാനങ്ങൾ കൂടി ലഭിക്കുന്നതോടെ അദ്ദേഹത്തിന് ആകെ 306 ഇലക്ടറൽ വോട്ടുകൾ ലഭിക്കും.
50 സംസ്ഥാനങ്ങളിലെയും തലസ്ഥാനമായ വാഷിംഗ്ടൺ ഡിസി ഉൾപ്പെടുന്ന ഡിസ്ട്രിക്ട് ഓഫ് കൊളംബിയയിലെയും പ്രതിനിധികൾ ഉൾപ്പെടുന്ന 538 അംഗ ഇ ലക്ടറൽ കോളജിൽ ഭൂരിപക്ഷത്തിനു വേണ്ടത് 270 വോട്ടുകളായിരുന്നു. അമേരിക്കയുടെ നാൽപ്പത്തിയാറാമത്തെ പ്രസിഡന്റാണ് ബൈഡൻ.
ആഫ്രിക്കന്‍, ഏഷ്യന്‍, ഇന്ത്യന്‍ വംശജരില്‍നിന്ന് വൈസ് പ്രസിഡന്റ് പദവിയില്‍ മത്സരിക്കുകയും ജയിക്കുകയും ചെയ്ത ആദ്യ വ്യക്തിയെന്ന ബഹുമതിയാണ് കമല ഹാരിസ് സ്വന്തമാക്കിയത്. തമിഴ്നാട്ടില്‍നിന്നു കുടിയേറിയ ശ്യാമളയാണു കമലയുടെ അമ്മ. അച്ഛന് ജമൈക്കയില്‍നിന്നു കുടിയേറിയ ഹാരിസും. ജൂതവംശജനായ ഡഗ്ലസ് എംഹോഫ് ആണു കമലയുടെ ഭര്‍ത്താവ്. ഇവര്‍ക്കു കുട്ടികളില്ല.
77 വയസുള്ള ബൈഡന് യുഎസിൽ പ്രസിഡന്റായി അധികാരമേല്‍ക്കുന്ന ഏറ്റവും പ്രായമുള്ള വ്യക്തിയാണ്. 2008 മുതല്‍ 2016 വരെ ബറാക് ഒബാമയുടെ കീഴില്‍ വൈസ് പ്രസിഡന്റായിരുന്നു. ദീര്‍ഘകാലം സെനറ്ററായും സേവനമനുഷ്ഠിച്ചു. ജില് ട്രേസി ജേക്കബ്സ് ആണു ഭാര്യ. ബ്യൂ, റോബര്‍ട്ട് ഹണ്ടര്‍, നവോമി ക്രിസ്റ്റീന, ആഷ്ലി ബ്ലേസര്‍ എന്നിവര്‍ മക്കള്‍.