രക്തദാനം: ജോമോൻ തോമസും ബി ഡി കെ യും ഇടപെട്ടാൽ നോ ടെൻഷൻ നോ ബിപി

Share News

ഇത് ജോമോൻ തോമസ് ( Jomon Thomas ). ബി ഡി കെ അഥവാ ബ്ലഡ് ഡോണേഴ്സ് കേരളയുടെ കോ-ഓഡിനേറ്റർ. 9961766611

ഇന്നലെ പാലായിൽ ഉള്ള ഒരാൾ മേരിഗിരി ആശുപത്രിയിൽ കഴിയുന്ന ഒരു രോഗിക്കായി A പോസിറ്റീവ് രക്തം സംഘടിപ്പിക്കാമോ എന്നു ചോദിച്ചു. ബ്ലഡ് ആരെങ്കിലും ആവശ്യപ്പെട്ടാൽ ആദ്യം ഓർമ്മ വരുന്ന മൂന്നു പേരിൽ ഒരാൾ ഈ ജോമോൻ ആണ്. പിന്നെ, സുനിൽ പയ്യപ്പള്ളി, തോമസുകുട്ടി മുകാല എന്നിവരാണ്.ഇന്നലെ ജോമോനെ വിളിച്ചു വിവരം പറഞ്ഞ ശേഷം ആവശ്യക്കാരൻ്റെ ഫോൺ നമ്പർ മെസേജ് ചെയ്തു കൊടുത്തു. 10 മിനിറ്റ് കഴിയും മുമ്പേ ആവശ്യക്കാരൻ എന്നെ വിളിച്ചു. രക്തദാതാവിനെ ലഭിച്ചതായി വിവരം പറഞ്ഞു. മെസേജ് നോക്കിയപ്പോൾ രക്തദാതാവിൻ്റെ ഫോൺ നമ്പർ എനിക്കും ജോമോൻ അയച്ചിട്ടുണ്ട്.

വലിയ ആരവങ്ങളൊന്നും ഇല്ലാത്തതും എന്നാൽ കൃത്യവുമായ കാര്യങ്ങളാണ് ബി ഡി കെ ചെയ്തു വരുന്നത്. കഴിഞ്ഞ ആഴ്ച ചെത്തിപ്പുഴ ആശുപത്രിയിലും നേരത്തെ കോട്ടയത്തും ഒക്കെ രക്തം ആവശ്യമായി വന്നപ്പോൾ ഒറ്റ കോളിൽ തന്നെ ഏർപ്പാടാക്കി നൽകാനുള്ള മനസ് ജോമോൻ കാണിച്ചിട്ടുണ്ട്

. ഒരിക്കൽ പോലും രക്തത്തിനായി രണ്ടാമത് വിളിച്ചു ചോദിക്കേണ്ട അവസ്ഥ ഉണ്ടായിട്ടില്ല. രക്തദാന വിഷയത്തിൽ ജോമോനും ബി ഡി കെയും ഇടപെട്ടാൽ നോ ടെൻഷൻ, നോബി പി. അതു ഗ്യാരണ്ടിയാണ്. അത് അവർ പല തവണ തെളിയിച്ചും കഴിഞ്ഞു.

ജോമോനും ബി ഡി കെയും നൽകി വരുന്ന സേവനങ്ങൾ വിലമതിക്കാനാവാത്തതാണ്.

അവർക്കു നന്ദിയും സ്നേഹാശംസകളും നേരുന്നു

.എബി ജെ ജോസ്ചെയർമാൻമഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻപാലാ – 686575

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു