
ഈ അഭിമുഖം പ്രസിദ്ധീകരിച്ചതിനെ തുടർന്ന് ജോസ് കെ മാണി അഭിമുഖകാരനായ ഈയുള്ളവനെ വിളിച്ച് ദീർഘനേരം ‘വിലപിച്ചതും ” പഴയ കഥ.
മാണിക്കെതിരായ ബാർ കോഴ ആരോപണത്തിൽ നിന്നും പിന്മാറാൻ തനിക്ക് 10 കോടി രൂപ ജോസ് കെ മാണി വാഗ്ദാനം ചെയ്തുവെന്ന ബിജു രമേശിൻ്റെ വെളിപ്പെടുത്തൽ പുതിയതല്ല.
2015 ഫെബ്രുവരി 11 ലക്കം ഇന്ത്യാ ടുഡേയുടെ കവർ സ്‌റ്റോറി ഈ വെളിപ്പെടുത്തലായിരുന്നു.

ബാറുകാരുടെ അസോസിയേഷൻ പിരിച്ചെടുത്ത് നൽകിയ തുക തിരികെ നൽകാമെന്നും ജോസ് ബിജു രമേശിന് വാഗ്ദാനം നൽകിയിരുന്നുവെന്ന് ബിജു രമേശ് അഭിമുഖത്തിൽ പറയുന്നു.

ഈ അഭിമുഖം പ്രസിദ്ധീകരിച്ചതിനെ തുടർന്ന് ജോസ് കെ മാണി അഭിമുഖകാരനായ ഈയുള്ളവനെ വിളിച്ച് ദീർഘനേരം ‘വിലപിച്ചതും ” പഴയ കഥ.
സോളാർ വിവാദത്തിലൂടെ ഉമ്മൻ ചാണ്ടിയെ അട്ടിമറിച്ച്, കേരള കോൺഗ്രസ്സിനെ പുറത്തു നിന്ന് പിന്തുണച്ച്, മാണിയെ മുഖ്യമന്ത്രിയാക്കാനുള്ള സി പി എമ്മിൻ്റെ ശ്രമത്തിനേറ്റ തിരിച്ചടിയായിരുന്നു ഈ ബാർ കോഴ വിവാദം.
ഇനി ജോസ് മോൻ- സി പി എം ബാന്ധവത്തിൻ്റെ കാലം. സഖാക്കന്മാരുടെ അണികളുടെ ന്യായീകരണ ദുരവസ്ഥ ഒഴിയില്ല തന്നെ

J Binduraj