
സിപിഎം നിലപാടില്‍ സന്തോഷം: ജോസ് കെ മാണി
കോട്ടയം: കേരള കോണ്‍ഗ്രസ് സ്വാധീനമുള്ള പാര്‍ട്ടിയാണെന്ന സിപിഎം നിലപാടില്‍ സന്തോഷമെന്ന് ജോസ് കെ. മാണി. എന്നാല്‍ സിപിഎമ്മിലേക്കുള്ള മുന്നണി മാറ്റം സംബന്ധിച്ച് നിലപാട് എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരള കോണ്‍ഗ്രസ് സ്വാധീനമുള്ള പാര്‍ട്ടിയാണെന്നു സിപിഎം നേതാക്കള്‍ പറഞ്ഞതില്‍ സന്തോഷമുണ്ട്. അത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. യുഡിഎഫിനും അക്കാര്യം അറിയാമെന്ന് ജോസ് പറഞ്ഞു. മുന്നണി പ്രവേശനം സംബന്ധിച്ച് ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ല.
ഇക്കാര്യം നേരത്തെ വ്യക്തമാക്കിയതാണ്. പാര്‍ട്ടിയെ ശക്തിപ്പെടുത്തി മുന്നോട്ടുപോവും. മുന്നണി ബന്ധത്തിന്റെ കാര്യത്തില്‍ ഉചിതമായ സമയത്ത് തീരുമാനമെടുക്കും- ജോസ് കെ മാണി പറഞ്ഞു.
നിലവില്‍ എംപി സ്ഥാനം രാജിവയ്ക്കേണ്ടതില്ല. ഐക്യജനാധിപത്യ മുന്നണിയില്‍ നിന്ന് പുറത്തായാലും തങ്ങള്‍ യുപിഎയുടെ ഭാഗമാണ്. അതുകൊണ്ടുതന്നെ എംപി സ്ഥാനം രാജിവയ്ക്കില്ലെന്നും ജോസ് കെ. മാണി പറഞ്ഞു.
കേരള കോണ്‍ഗ്രസില്‍ മുന്‍പും പ്രതിസന്ധികള്‍ നേരിട്ടിട്ടുണ്ട്. ജോസഫ് മൂന്ന് ദിവസം മുന്‍പ് പറഞ്ഞതാണ് യുഡിഎഫ് ആവര്‍ത്തിച്ചത്. എന്തെങ്കിലും കൂട്ടുകെട്ട് ഉണ്ടോ എന്ന് മാധ്യമങ്ങള്‍ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.