സാമൂഹിക തിന്മകൾക്കെതിരായ പോരാട്ടങ്ങളിലും ജീവകാരുണ്യ മേഖലയിലും സഭാ ഐക്യ പ്രസ്ഥാനങ്ങളിലും നേതൃസ്ഥാനത്ത് തിളങ്ങിയ ജോസഫ് മാർത്തോമ്മാ രാജ്യത്തെ ക്രൈസ്തവ സഭാ നേതാക്കളിൽ മുഖ്യസ്ഥാനീയനായിരുന്നു. -ഉമ്മൻ ചാണ്ടി

Share News

മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷനും ആഗോള സഭാ ഐക്യ പ്രസ്ഥാനങ്ങളിലെ ഭാരതത്തിന്റെ ശബ്ദവുമായിരുന്ന ഡോ. ജോസഫ് മാർത്തോമാ മെത്രാപ്പൊലീത്തായുടെ ദേഹവിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.

സമുദായത്തിനും സമൂഹത്തിനും വേണ്ടി ജീവിതകാലം മുഴുവനും പ്രവർത്തിച്ച ആത്മീയാചാര്യനായിരുന്നു അദ്ദേഹം. അഭിവന്ദ്യ തിരുമേനിയുടെ വേർപാട് സമൂഹത്തിന് വലിയ നഷ്ടമാണ്. സാമൂഹിക തിന്മകൾക്കെതിരായ പോരാട്ടങ്ങളിലും ജീവകാരുണ്യ മേഖലയിലും സഭാ ഐക്യ പ്രസ്ഥാനങ്ങളിലും നേതൃസ്ഥാനത്ത് തിളങ്ങിയ ജോസഫ് മാർത്തോമ്മാ രാജ്യത്തെ ക്രൈസ്തവ സഭാ നേതാക്കളിൽ മുഖ്യസ്ഥാനീയനായിരുന്നു.

വിശ്വാസി സമൂഹത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു.

അഭിവന്ദ്യ തിരുമേനിയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.

Share News