
താഴത്തേല്‍ ഫാം -സ്വന്തം കൃഷിയിടത്തില്‍ കൃഷിചെയുന്ന കാര്‍ഷിക വിളകള്‍ മാത്രം ഉപയോഗിച്ച് വീട്ടില്‍ ഞാനും ഭാര്യയും മാത്രം തയ്യാറക്കുന്ന മൂല്ല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ മാത്രം
താഴത്തേല്‍ ഫാം ഫ്രഷ്
എന്‍െറ സ്വന്തം കൃഷിയിടത്തില്‍ ഞാന്‍ തന്നെ കൃഷിചെയുന്ന കാര്‍ഷിക വിളകള്‍ മാത്രം ഉപയോഗിച്ച് വീട്ടില്‍ ഞാനും ഭാര്യയും മാത്രം തയ്യാറക്കുന്ന മൂല്ല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ മാത്രം. ഒരു സാധനങ്ങളും ഉണ്ടാക്കി സ്റ്റോക്ക് ചെയുന്നില്ല.
ആവശ്യം അനുസരിച്ച് ഉണ്ടാക്കി അന്നുതന്നെ അയച്ചുകോടുക്കുന്നു. ഒരു വിളകള്‍ക്കും കീടനാശിനി ഉപയോഗിക്കുന്നില്ല. ആവശ്യമായി വന്നാല്‍ കാന്താരിമുളകും ഗോമൂത്രവും ചേര്‍ത്ത മിശ്രിതം തയ്യാറാക്കി ഉപയോഗിക്കും. കളനാശിനി പോലും പുരയിടത്തില്‍ ഉപയോഗിക്കുന്നില്ല. ജൈവ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നതിന് അപേക്ഷ കോടുത്തിട്ടുണ്ട്. അതിനുളള നടപടികള്‍ പുരോഗമിക്കുന്നു. മണത്തിന് വേണ്ടിയോ രുചിക്കുവേണ്ടിയോ കെടാവാതിരിക്കുവാനോ യാതോരു കെമിക്കലുകളും ചെര്‍ക്കുന്നില്ല.





- ബനാന പൗഡര്‍
നല്ല മൂത്ത നേന്ത്രകുല വെട്ടി കഴുകി വൃത്തിയാക്കി ഡബിള്‍ ബോയിലിങ്ങ് രീതിയില്‍ ആവിയില്‍ പുഴുങ്ങി വെയിലത്ത് ഉണങ്ങി ആവശ്യം അനുസരിച്ച് പൊടിച്ച് വിതരണം ചെയ്യുന്നു.
മുലകുടി മാറിയ കുട്ടികള്‍ക്ക് പാലില്‍ പഞ്ചസാരയോ ശര്‍ക്കരയോ ചേര്‍ത്ത് കുറുക്കായികോടുക്കാം. അതിന്‍െറ കൂടെ റാഗി (മുത്താറി )പൊടി ചേര്‍ത്താല്‍ നല്ലതാണ്. അപ്പോള്‍ സംപൂര്‍ണ ആഹരമാകും.
പ്രായ മായവര്‍ക്കും രോഗികള്‍ക്കും പാലിലോ വെളളത്തിലോ കുറുക്കായി ഉപയോഗിക്കാം.
അരിപൊടിയോ റാഗിപൊടിയോ ബനാന പൗഡര്‍ 1:1 എന്ന അനുപതത്തില്‍ ചേര്‍ത്ത് പൂട്ട്, ദോശ, ഇഡലി,എന്നിവ ഉണ്ടാക്കി കഴിക്കാം പ്രമേഹ രോഗികള്‍ക്ക് നല്ല ആഹരമാണ്. അള്‍സര്‍ രോഗത്തിനും പണ്ടുകാലം മുതല്‍ ഉപയോഗിച്ചു വരുന്നത്. ഈര്‍പ്പമില്ലാത്ത അവസ്ഥയില്‍ 6 മാസം വരെ കേടുകൂടാതിരിക്കും
വില
500gm 200 രൂപാ
1000gm 350 രൂപ
ബനാന അവലോസ്
ഇന്നുവരെ ആരും ഉണ്ടാക്കിട്ടില്ലാത്തും ഉപയോഗിച്ചിട്ടില്ലത്തതുമായ ഈ അവലോസ് പൊടി ഞങ്ങളുടെ സ്പഷ്യല്‍ എൈറ്റമാണ്. എളുപ്പം ദേഹിക്കുന്നതും പ്രോട്ടിന്‍ സംപുഷ്ടവും രുചികരവുമായ ബനാന അവലോസ് പോടി.6 മാസം വരെ കേടുകൂടാതിരിക്കും. നേന്ത്രകായും തേങ്ങയും ജീരകം, ഏലക്ക എന്നിവയും മധുരത്തിന് ശര്‍ക്കരയോ പഞ്ചസാരയോ ആവശ്യാനുസരണം ചേര്‍ക്കുന്നു.
വില
500gm 300രൂപ
1000gm 550രൂപ

വേപ്പിലകട്ടി
തേങ്ങാ, കറിവേപ്പില, കുരുമുളക്, ഇഞ്ചി, ചെറിയ ഉളളി, വെളുത്തുളളി, ചെറുനാരങ്ങാ, മുരിഞ്ഞയില, വാളന്‍ പുളി, ഉപ്പ്, മുളക്, മല്ലി, മഞ്ഞള്‍ എന്നിവ വറുത്ത് ജലാംശം പറ്റിച്ച് ഇടിച്ച് പൊടിച്ച് തയ്യാറാക്കുന്നു. ചോറിനും ദോശക്കും ഇഡലിക്കും കഞ്ഞിക്കും രുചികരവുമായ പൊടി.
6 മാസം മുതല്‍ ഒരു വര്‍ഷം വരെ അനുയോജ്യമായ കാലാവസ്ഥയില്‍ കേടുകൂടാതിരിക്കും.
- വില*
500g. 250 രൂപ
1000g. 450രൂപ
ഉരുക്ക് വെളിച്ചെണ്ണ
നല്ല പഴുത്ത തേങ്ങയുട പാല്‍ എടുത്ത് തീയില്‍ പറ്റിച്ച് എടുക്കുന്ന എണ്ണയാണ് ഇത്. കുഞ്ഞുകട്ടികളെ തേച്ചുകുളിപ്പിക്കുന്നതിന് പണ്ടുകാലം മുതല്‍ മുത്തശിമാര്‍ വീട്ടില്‍ തയ്യാറാക്കിയിരുന്ന ഈ എണ്ണ അതെ രീതിയില്‍ നമ്മള്‍ വീട്ടില്‍ ആവശ്യത്തിന് അനുസരിച്ച് ഉണ്ടാക്കി കോടുക്കുന്നു. മുടി വളരുവാനും സൗന്ദര്യം വര്‍ദ്ധവിനും മുഖത്തെപാടുകള്‍ മാറുവാനും ശരീരത്തിലുണ്ടാകുന്ന ചോറി ചിരങ്ങുകള്‍ക്കും ഉപയോഗിക്കാം ചൂട് ചോറിര്‍ ഒഴിച്ച് കഴിക്കാം. നല്ല മണമുളളതിനാല്‍ ഫെര്‍ഫ്യൂമിന്‍െറ ഗുണവും ലഭിക്കും.
വില
500g. കുപ്പിക്ക് 800രൂപ
1000g കുപ്പിക്ക് 1500രൂപ

മഞ്ഞള്‍ പൊടി
കുര്‍ക്കുമിന്‍ ഏറ്റവും കൂടതലുളള വയനാടന്‍ മഞ്ഞള്‍. വെളളത്തില്‍ പഴുങ്ങിയാല്‍ ഗുണം നഷ്ടപെടുന്നതിനാല്‍ ആവിയില്‍ പുഴുങ്ങി നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെ ഉണങ്ങി പൊടിച്ചത്. മരുന്നിനും കറികള്‍ക്കും ഉപോയോഗിക്കാവുന്നത്.
വില
500g. 200രൂപ
1000g 350രൂപ



ഉപ്പേരിക്കപ്പ
പച്ചകപ്പ കനം കുറച്ച് അരിഞ്ഞ് തിളച്ച വെളളത്തില്‍ രണ്ടു പ്രാവശ്യം പുഴുങ്ങി ഉണങ്ങിയത്. നെയ്ലോ, എണ്ണയിലോ അല്ലാതെയും വറുത്ത് ശര്‍ക്കരയില്‍ വിളയിച്ചോ അല്ലാതെയോ, പോടിച്ച് തേങ്ങയും ശര്‍ക്കരയും ചേര്‍ത്തോ കഴിക്കാം
വില
500g. 150രൂപ
1000g. 250 രൂപ

PEANUT BUTTER
ചപ്പാത്തിക്കും ബ്രഡിന്‍െറയും കൂടെ കഴിക്കുവാന്‍ ഏറെ രുചികരവുമായ പീനട്ട് ബട്ടര്‍
ഒരു ഹോം മെയിഡ് ഉല്‍പ്പന്നം കുട്ടികള്‍ക്ക് ഹോസ്റ്റലിലേക്കും വിദേശത്തുപോകുന്നവര്‍ക്കും വീടുകളിലേക്കും ആവശ്യാനുസരണം ഫ്രഷായി ഉണ്ടാക്കി കൊടുക്കുന്നു.
വില 900 gന് 425രൂപ
ആവശ്യക്കാര്‍ക്ക് കോറിയറില്‍ അയച്ചുതരുന്നതാണ്.(കോറിയര്‍ ചാര്‍ജ് വേറെ )വിൽപ്പന ഓൺലൈനിൽ മാത്രമാണ് ഇപ്പോൾ വാട്സപ്പ് ഫേയിസ് ബുക്ക് വഴി പരസ്യം കോടുത്ത് ഓഡർ ലഭിക്കുന്നത് അനുസരിച്ച് ഉണ്ടാക്കി കോടുക്കുന്നു. ഒരു സാധനങ്ങളും ഉണ്ടാക്കി വെക്കുന്നില്ല ഒരു കിലോക്ക് ആവശ്യക്കാരുണ്ടങ്കിൽ ഇന്ന് ഉണ്ടാക്കി നാളെ അയക്കും
ആവശ്യമുളളവര്‍ അയക്കേണ്ട അഡ്രസ്
85479 98981എന്ന വാട്സപ്പ് നമ്പറില്‍ അയച്ചുതരുക. പണം അടക്കുവാനുളള ബങ്ക് വിവരങ്ങള്‍ അപ്പോള്‍ അറിയിക്കാം.
ജോസ് താഴത്തേൽ