
മാധ്യമ പ്രവര്‍ത്തകന്‍ എസ് വി പ്രദീപ് അന്തരിച്ചു
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ എസ് വി പ്രദീപ് അന്തരിച്ചു. നേമത്തിന് സമീപമുള്ള കരയ്ക്കമണ്ഡപത്തിൽ ഉണ്ടായ വാഹനാപകടത്തിലാണ് മരണം.പ്രദീപ് സഞ്ചരിച്ച വാഹനത്തെ ഒരേ ദിശയിൽ നിന്നുംവന്ന അജ്ഞാത വാഹനം ഇടിച്ചു വീഴ്ത്തുകയായിരുന്നു.
കാരയ്ക്കാ മണ്ഡപത്തിനടുത്ത് മൂന്നരയോടെയായിരുന്നു അപകടം.ആക്ടീവ സ്കൂട്ടറിലായിരുന്നു പ്രദീപ്. ഇടിച്ച വാഹനം നിർത്താതെ പോയതായാണ് വിവരം. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. കൈരളി ടി.വി, ന്യൂസ് 18 കേരള, മംഗളം ചാനലുകളിൽ പ്രദീപ് പ്രവർത്തിച്ചിരുന്നു.