കേരളീയരുടെ ആത്മസാക്ഷാൽക്കാരങ്ങൾക്ക് പുതിയ നിറങ്ങളേകിയ വേദശിരോമണി ജസ്റ്റിൻ ഇന്നും ഫോട്ടോഗ്രഫിയുടെ മേഖലയിൽ സജീവമാണ്

Share News

വ്യത്യസ്തതകൾ നിറഞ്ഞ ഈ ലോകത്ത് തികച്ചും വ്യത്യസ്തനായ ഒരാൾ.

ഗൂഗിളിൽ നിന്നും വളരെ യാദൃശ്ചികമായാണ് ആ പേര് എന്റെ ശ്രദ്ധയിൽ പെടുന്നത്.തിരുവനന്തപുരം സെക്രട്ടേറിയറ്റ് മുൻഉദ്യോഗസ്ഥൻ ആയ വേദശിരോമണി ജസ്റ്റിൻ.

ആകാംക്ഷയോടെ ആ പേരിനെക്കുറിച്ച് കൂടുതൽ തിരഞ്ഞപ്പോൾ മനസ്സിലാക്കാൻ കഴിഞ്ഞത് തികച്ചും വ്യത്യസ്തത നിറഞ്ഞ ഒരു വ്യക്തിയെ കുറിച്ചായിരുന്നു. അത് നിങ്ങളിലേക്കും പങ്ക് വയ്ക്കണമെന്ന് തോന്നി.

കേരളത്തിലെ ഫോട്ടോഗ്രഫിയുടെ ചരിത്രത്തിൽ ഇടം നേടിയ ഒരാൾ.കറുപ്പിലും വെളുപ്പിലും ചാലിച്ച ചിത്രങ്ങളിൽ നിന്നും വർണ്ണചിത്രത്തിലേക്കുള്ള കൂടു മാറ്റത്തെ മലയാളികൾക്ക് മുൻപിൽ അവതരിപ്പിച്ച ഈ എൺപത്തിരണ്ടുകാരൻ ഫോട്ടോഗ്രഫിയോടുള്ള താൽപ്പര്യം കൊണ്ട് അത് പഠിക്കുവാൻ അമേരിക്കയ്ക്ക് പോയതും പിന്നീട് കളർ ഫോട്ടോഗ്രഫിയെ മലയാളികൾക്ക് മുൻപിൽ പരിചയപ്പെടുത്തിയതും ചരിത്രത്തിന്റെ ഭാഗം തന്നെയാണ്.

കേരളീയരുടെ ആത്മസാക്ഷാൽക്കാരങ്ങൾക്ക് പുതിയ നിറങ്ങളേകിയ വേദശിരോമണി ജസ്റ്റിൻ ഇന്നും ഫോട്ടോഗ്രഫിയുടെ മേഖലയിൽ സജീവമാണ്.മാത്രമല്ല ഫോട്ടോഗ്രഫി ട്രസ്റ്റ് ഓഫ് ഇന്ത്യ എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപകനും എഴുത്തുകാരനുമാണ്. പാർവതി പി ചന്ദ്രൻ

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു