ആലപ്പുഴ രൂപത എപ്പോഴും സമൂഹത്തിലെ മാനവിക ദർശനങ്ങളുടെ കെടാവിളക്കാണ്.. കെ സി വേണുഗോപാൽ MP

Share News

ക്രിസ്തു ദേവന്റെ വാചകങ്ങളെ ഇത്രമേൽ ഹൃദയത്തിൽ പുണർന്ന ആലപ്പുഴ രൂപത എപ്പോഴും സമൂഹത്തിലെ മാനവിക ദർശനങ്ങളുടെ കെടാവിളക്കാണ്..

ആലപ്പുഴയിലെത്തിയ കാലം മുതൽ മത്സ്യ തൊഴിലാളികൾ അടക്കമുള്ള പാർശ്വവൽക്കരിക്കപ്പെട്ടവരോട് ഈ സഭ തുടർന്നിട്ടുള്ള സമീപനം യഥാർത്ഥ ക്രൈസ്തവ ദർശനങ്ങളെ നമ്മെ വീണ്ടും ഓർമ്മിപ്പിക്കും.

. കരിമണൽ ഖനന വിഷയത്തിലും, സുനാമി ദുരിതാശ്വാസ പ്രവർത്തനങ്ങളിലും കേരളത്തെ ഭയത്തിലാഴ്ത്തിയ പ്രളയത്തിന്റെ രക്ഷാ പ്രവർത്തനങ്ങളിലും ഈ സഭയും അവിടുത്തെ വൈദികരും കാണിച്ചിട്ടുള്ളത് മഹനീയമായ മാതൃകയാണ്..

ഇപ്പോൾ ഈ കോവിഡ് കാലത്തും മൃതദേഹങ്ങൾ തെരുവിൽ വെച്ച് സമാരാഭാസങ്ങൾ നടത്തുന്ന ഈ കാലത്തും മാനവിക ദർശനങ്ങളുടെ പുതിയ പാOങ്ങൾ പഠിപ്പിക്കുകയാണ് ആലപ്പുഴ രൂപതയും ജയിംസ് ആനാ പറമ്പിൽ പിതാവും സഹ വൈദികരും..

കോവിഡ് ബാധിച്ചു മരിക്കുന്നവരെ പള്ളി സിമിത്തേരികളിൽ അടക്കണം എന്ന് നിർദേശിക്കുകയും കാലം ആവശ്യപ്പെടുന്ന തരത്തിലുള്ള ദഹന സംസ്ക്കാരം പോലെയുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിനായി വൈദികരുടെ ഒരു സമിതിയെയും നിയോഗിച്ചിരിക്കുന്നു…

ചിലപ്പോൾ കാലവും, ദുരന്തവും നമുക്ക് മുന്നിൽ പ്രത്യാശയുടെ ചില പ്രകാശദീപങ്ങൾ തെളിച്ചു തരും…

വിശ്വ മാനവികതയുടെയും, മനുഷ്യത്വത്തിന്റെയും സന്ദേശം ലോകത്തിന് മുഴുവൻ പകരുന്ന ആലപ്പുഴ രൂപതക്കും, പിതാവിനും, വൈദിക സമൂഹത്തിനും ഹൃദയത്തിൽ നിന്ന് ഒരു ആദരവ്.

കെ സി വേണുഗോപാൽ MP

.. Big salute

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു