
കയ്യിലുള്ള ഒറ്റ തുട്ടുകൾ വരെ ചേർത്ത് വെച്ച് ഇവർ വാങ്ങിയത് ഒന്നല്ല, നാലു ടിവികൾ.
കയ്യിലുള്ള ഒറ്റ തുട്ടുകൾ വരെ ചേർത്ത് വെച്ച് ഇവർ വാങ്ങിയത് ഒന്നല്ല, നാലു ടിവികൾ. ഒരു കുട്ടി പോലും ഒറ്റപ്പെട്ടു പോകരുതെന്ന നിർബന്ധത്തോടെ.കടവന്ത്ര ശാസ്ത്രി നഗർ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് സിനി അനീഷും സഹപ്രവർത്തകരും ടെലിവിഷൻ ചലഞ്ചിനെക്കുറിച്ച് കേൾക്കുമ്പോൾ അവരുൾപ്പെടുന്ന പെരുമാനൂർ ഡിവിഷൻ കണ്ടെയ്ൻമെയ്ന്റ് സോണായിരുന്നു.

എല്ലാ പരിമിതികൾക്കും പ്രതിസന്ധികൾക്കുമിടയിൽ ഓരോരുത്തരും അവരെക്കൊണ്ടാവുന്നത് ശേഖരിച്ചപ്പോൾ ഒരു ടിവി എന്ന ലക്ഷ്യം നാലു ടിവിയിലെത്തി.
അങ്ങനെ, ആ സ്നേഹക്കൂട്ടായ്മയിൽ നാല് കുഞ്ഞുങ്ങളുടെ മുഖത്ത് പൂ പുഞ്ചിരിയും വിരിഞ്ഞു