63 കവികൾ പങ്കുേചർന്ന പ്രണത കാവ്യോത്സവം രണ്ടറ്റം 2020.

Share News

അന്ധകാരത്തിൻ അന്ത്യത്തിൽ നമ്മൾ രണ്ടു പേരും ഇല്ലാതായ പോലെ…

.കോവിഡ് കാലത്തെ ആകുലതകൾ പേറി പ്രണത ബുക്സിന്റ് ‘രണ്ടറ്റം 2020’
കാവ്യോത്സവത്തിൽ ബാലചന്ദ്രൻ ചുള്ളിക്കാട് പാടി.


അറുപ്പത്തിമൂന്ന് കവികൾ പങ്കെടുത്ത ഓൺലൈൻ കാവ്യോത്സവം കർക്കിടക ഒന്നിന് (ഇന്ന്) ഫെയ്സ് ബുക്കിൽ പങ്കുവെച്ച് കെ.ജി. ശങ്കരപ്പിള്ള ഉദ്ഘാടനം ചെയ്തു. ശൂന്യം എന്ന കവിതയാണ് ബാലചന്ദ്രൻ ചുള്ളിക്കാട് ചൊല്ലിയത്. ഇ.വി. രാമകൃഷ്ണൻ, കൽപ്പറ്റ നാരായണൻ, രാവുണ്ണി, സിവിക് ചന്ദ്രൻ, വീരാൻകുട്ടി, എസ്. ജോസഫ്, മ്യൂസ് മേരി, കവിതാ ബാലകൃഷ്ണൻ, രോഷ്നി സ്വപ്ന തുടങ്ങി പുതിയ തലമുറയിലെ അജീഷ് ദാസൻ ഉൾപ്പെടെയുള്ള അറുപ്പത്തിമൂന്ന് കവികളാണ് കാവ്യോത്സവത്തിൽ പങ്കെടുത്തത്. വി.ജി.തമ്പി ആമുഖഭാഷണം നടത്തി.

വേണു വി. ദേശം, വി.ജി. തമ്പി, ഷാനവാസ് എം.എ എന്നിവരാണ് കവിതകൾ സമാഹരിച്ചത്. ഓൺലൈനിലെ വേദിയിൽ ഇത്രയും കവികൾ ഒന്നിച്ച് പങ്കുചേരുന്നത് ഇതാദ്യമാണ്. കോവിഡ് രണ്ടറ്റത്താക്കിയ മനുഷ്യരെ മനസ്സുകൊണ്ട് ഒന്നിപ്പിക്കുകയാണ് കാവ്യോത്സവത്തിന്റെ ലക്ഷ്യം.

രണ്ടറ്റം 2020 കാവ്യോത്സവം ആസ്വദിക്കാൻ

Here we launch Pranatha Kavyolsavam. Click the link below.

http://pranathabooks.com/kavyolsavam

സന്ദർശിക്കണം.


ഷാജി ജോർജ്
9447194038

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു