KCBC അല്മായ കമ്മീഷൻ ചെയർമാൻ എന്ന നിലയിൽ ബിഷപ് മാർ. മാത്യു ആനിക്കുഴിക്കാട്ടിൽ …

Share News

KCBC അല്മായ കമ്മീഷൻ ചെയർമാൻ എന്ന നിലയിൽ ബിഷപ് മാർ. മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവ് കേരള സഭയിൽ നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമാണ്. AKCC, MCA, KLCA നേതാക്കളെ വിളിച്ചു ചേർത്ത് KCF നെ ശക്തിപ്പെടുത്തുവാൻ അദ്ദേഹം നിരന്തരം ആഹ്വാനം ചെയ്തു. ഇന്ന് ഈ മൂന്നു സംഘടനകളും കേരളത്തിൽ ഏറെ സജീവമായി പ്രവർത്തിക്കുന്നതിൽ അദ്ദേഹത്തിൻ്റെ പ്രോത്സാഹനവുമുണ്ട്.
AKCC യാകട്ടെ അന്തർദേശീയ തലത്തിലേക്കും വളർന്നു.
ലളിതമായാണ് അദ്ദേഹം കാര്യങ്ങൾ വിശദീകരിച്ചിരുന്നത്. കർഷക കടുംബത്തിലെ പിതാവ് മക്കൾക്ക് കാര്യങ്ങൾ വിശദീകരിച്ച് കൊടുക്കുന്ന മാതൃക പ്രസംഗങ്ങളിൽ പ്രകടമായിരന്നു. അതിൽ ചിലതൊക്കെ പലർക്കും രുചിച്ചില്ല.പക്ഷേ അദ്ദേഹം അതൊന്നും കാര്യമാക്കിയില്ല.
പള്ളിയിൽ വരുമ്പോൾ മാന്യമായി വസ്ത്രം ധരിക്കണമെന്നൊക്കെ പറയാൻ അദ്ദേഹം മടി കാണിച്ചില്ല. “തോർത്ത് ഉടുത്ത് പള്ളിയിൽ വരരുത്” എന്നാണ് അദ്ദേഹം ഒരിക്കൽ പി.ഒ.സിയിലെ KCF യോഗത്തിൽ പ്രസംഗിച്ചത്.

സഭയുടെ സാമൂഹ്യ- രാഷ്ട്രീയ ഇടപെടലുകൾക്ക് പ്രവാചക ധീരതയോടെ ആനിക്കുഴിക്കാട്ടിൽ പിതാവ് നേതൃത്വം നൽകി. 2014ലെ ഇടുക്കിയിലെ ലോകസഭാ തെരഞ്ഞെടുപ്പു ഫലം കേരളത്തിലെ മലയോര കാർഷിക വിഷയങ്ങൾ ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടാൻ കാരണമായി.

ഇടുക്കി രൂപതയുടെ പ്രഥമ മെത്രാൻ സ്വർഗ്ഗത്തിലേക്ക് യാത്രയാകുമ്പോൾ തന്നെ ഏല്പിച്ച ദൗത്യം വിജയകരപൂർത്തികരിച്ചുവെന്ന ചാരിതാർത്ഥ്യം അദ്ദേഹത്തിനുണ്ട്. നമുക്കാകട്ടെ സ്നേഹനിധിയായ ഒരു പിതാവിനെ നഷ്ടമായതിലുള്ള ദുഃഖവും.

നിറമിഴികളോടെ
പ്രണാമം.

ഷാജി ജോർജ്.
കേരള റീജിയണൽ ലാറ്റിൻ കാത്തോലിക് അസോസിയേഷൻ
വൈസ് -പ്രസിഡന്റ്‌.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു