കേരള കോണ്‍ഗ്രസ് എം ഇപ്പോഴും യുപിഎയുടെ ഭാഗം:ജോസ് കെ മാണി

Share News

കോട്ടയം: കേരള കോണ്‍ഗ്രസ് എം ഇപ്പോഴും യുപിഎയുടെ ഭാഗമെന്ന് പാര്‍ട്ടി നേതാവ് ജോസ് കെ മാണി. സ്വതന്ത്രമായ നിലപാട് സ്വീകരിച്ച്‌ ഇരുമുന്നണിയിലുമില്ലാതെ നില്‍ക്കാനാണ് നിലവിലെ തീരുമാനമെന്നും ജോസ് കെ മാണി പറഞ്ഞു.

ദേശീയ രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തിലാണ് യുപിഎയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ യുഡിഎഫില്‍നിന്നാണ് കേരള കോണ്‍ഗ്രസിനെ പുറത്താക്കിയിട്ടുള്ളത്. യുപിഎയില്‍ തുടരുന്നതിന് അതു തടസ്സമല്ല. നേരത്തെ യുഡിഎഫ് വിട്ടപ്പോഴും പാര്‍ട്ടി യുപിഎയുടെ ഭാഗമായിരുന്നുവെന്ന് ജോസ് കെ മാണി പറഞ്ഞു.

കേരള കോണ്‍ഗ്രസ് അടിത്തറയുള്ള പാര്‍ട്ടിയാണ്. അത് അറിയാഞ്ഞിട്ടല്ല, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കേരള കോണ്‍ഗ്രസിനെ എതിര്‍ക്കുന്നത്.

ഒരു മുന്നണിയിലും ചേരുന്നതിന് കേരള കോണ്‍ഗ്രസ് തീരുമാനിച്ചിട്ടില്ല. അതിനായി ചര്‍ച്ച നടത്തിയിട്ടില്ല. അതുകൊണ്ടുതന്നെ കാനത്തിനു മറുപടി പറയേണ്ട സാഹചര്യമില്ല. എന്തുകൊണ്ടാണ് എതിര്‍പ്പെന്ന് കാനത്തോടു തന്നെയാണ് ചോദിക്കേണ്ടതെന്ന് ജോസ് കെ മാണി പറഞ്ഞു.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു