സംസ്ഥാനത്ത് ഇന്ന് 6169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു – 23 12 2020

Share News

സംസ്ഥാനത്ത് ഇന്ന് 6169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 953, കോട്ടയം 642, കോഴിക്കോട് 605, തൃശൂര്‍ 564, മലപ്പുറം 500, കൊല്ലം 499, ആലപ്പുഴ 431, പത്തനംതിട്ട 406, തിരുവനന്തപുരം 404, പാലക്കാട് 367, വയനാട് 260, ഇടുക്കി 242, കണ്ണൂര്‍ 228, കാസര്‍ഗോഡ് 68 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 61,437 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.04 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 75,08,489 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 22 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2892 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5349 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 662 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 728, കോട്ടയം 595, കോഴിക്കോട് 577, തൃശൂര്‍ 546, മലപ്പുറം 467, കൊല്ലം 490, ആലപ്പുഴ 423, പത്തനംതിട്ട 319, തിരുവനന്തപുരം 284, പാലക്കാട് 196, വയനാട് 250, ഇടുക്കി 237, കണ്ണൂര്‍ 176, കാസര്‍ഗോഡ് 61 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

60 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 12, തൃശൂര്‍ 10, എറണാകുളം 9, പത്തനംതിട്ട 7, പാലക്കാട് 6, വയനാട്, കണ്ണൂര്‍ 5 വീതം, കോഴിക്കോട് 3, കാസര്‍ഗോഡ് 2, കൊല്ലം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4808 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 312, കൊല്ലം 186, പത്തനംതിട്ട 201, ആലപ്പുഴ 270, കോട്ടയം 530, ഇടുക്കി 205, എറണാകുളം 709, തൃശൂര്‍ 420, പാലക്കാട് 356, മലപ്പുറം 570, കോഴിക്കോട് 640, വയനാട് 152, കണ്ണൂര്‍ 151, കാസര്‍ഗോഡ് 106 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 62,802 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,55,644 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,74,206 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,60,645 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 13,561 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1482 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 9 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ കുളനട (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 5), തിരുവനന്തപുരം ജില്ലയിലെ കരവാരം (സബ് വാര്‍ഡ് 10), മുദാക്കല്‍ (7), പാങ്ങോട് (3), കരകുളം (സബ് വാര്‍ഡ് 18), അഞ്ചുതെങ്ങ് (5), കാഞ്ഞിരംകുളം (14), ഇടുക്കി ജില്ലയിലെ ഏലപ്പാറ (സബ് വാര്‍ഡ് 13), പെരുവന്താനം (13) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

ഇന്ന് 7 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ ആകെ 460 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Image may contain: text that says 'കോവിഡ് 19 റിപ്പോർട്ട് 23.12.2020 kkshailaja ആരോഗ്യ വകുപ്പ് ചികിത്സയിലുള്ളവർ: 62,802 ഇതുവരെ രോഗമുക്തി നേടിയവർ: 6,55,644 6,55, പുതിയ കേസുകൾ രോഗമുക്തി നേടിയവർ തിരുവനന്തപുരം ചികിത്സയിലുള്ള വ്യക്തികൾ 404 312 ജില്ലയിൽ ചികിത്സയിലുള്ള മറ്റുള്ളവർ 499 കൊല്ലം പത്തനംതിട്ട 3578 186 406 3810 2,കോട്ടയം- മലപ്പുറം-1, 201 ആലപ്പുഴ 431 4355 എറണാകളം-3, 270 കോട്ടയം 4027 642 ഇടുക്കി 530 6348 242 205 എറണാകുളം 2653 953 709 തൃശ്ശൂർ 8739 564 420 പാലക്കാട് 6141 367 356 മലപ്പുറം 4652 500 570 കോഴിക്കോട് മലപ്പുറം 5233 605 കോഴിക്കോട്-4, 640 വയനാട് കണ്ണൂർ 260 6343 152 228 2319 കാസറഗോഡ് 151 68 3663 106 ആകെ 941 6169 4808 62802 വയനാട്-'

Share News