
നാടുവിടുന്ന വിടുന്ന യൗവനങ്ങൾ, വൃദ്ധരുടെ നാടായി മാറാൻ പോകുന്ന കേരളം.
40 ലക്ഷം യുവതി യുവാക്കളാണ് കഴിഞ്ഞ 10 വർഷത്തിനിടെ കേരളത്തിൽ നിന്നും നാടുവിട്ട് യൂറോപ്പിലും മറ്റു പാശ്ചാത്യ രാജ്യങ്ങളിലും സ്ഥിരജീവിതം ആരംഭിച്ചത്.
2018 ൽ 1.3 ലക്ഷം പേർ ആയിരുന്നു പോയതെങ്കിൽ കഴിഞ്ഞ വർഷം 2.5 ലക്ഷമായി വർദ്ധിച്ചു. ആ വർധനവിന്റെ തോത് കുതിച്ചുയരുകയാണ്.
15 ലക്ഷം വീടുകളാണ് കേരളത്തിൽ ആളില്ലാതെ അടച്ചിട്ടിരിക്കുന്നത്. നാടുവിടുന്ന വിടുന്ന യൗവനങ്ങൾ, വൃദ്ധരുടെ നാടായി മാറാൻ പോകുന്ന കേരളം. ലഭിക്കുന്ന കണക്കുകളുടെ അടിസ്ഥാനത്തിൽ വിലയിരുത്തിയാൽ രണ്ട് പതിറ്റാണ്ടുകൾക്കകം യുവ തലമുറ ഇല്ലാത്ത ഒരു നാടായി കേരളം മാറുന്ന കാഴ്ചക്കാകും.
1975 വരെ കേരളത്തിൽ നിന്ന് ആകെ വിദേശത്ത് പഠിക്കാൻ പോയിട്ടുള്ള വിദ്യാർത്ഥികളുടെ എണ്ണം കേവലം 8 ലക്ഷത്തിൽ താഴെ ആയിരുന്നു. അവരിൽ ബഹുഭൂരിപക്ഷവും നാട്ടിൽ തിരിച്ചെത്തിയപ്പോൾ നാലര പതിറ്റാണ്ടിനിപ്പുറം 70 ലക്ഷം വിദ്യാർഥികൾ എന്ന ഭീമമായ കണക്കിലേക്കാണ് അതെത്തി നിൽക്കുന്നത്. അവരിൽ മഹാ ഭൂരിപക്ഷവും നാട്ടിലേക്ക് തിരുച്ചു വരുന്നുമില്ല. എന്താണ് ഈ കൂട്ട പലായനത്തിന്റെയും കുടിയേറ്റ വാസനയുടെയും കാരണം?
കാരണങ്ങൾ പലതാണ്…
ഇന്ന് നാട്ടിലെ ഒരു കുടുംബത്തിലെ ഒരു കുട്ടി എന്ന ശരാശരി കണക്കിലാണ് വിദേശ രാജ്യങ്ങളിൽ വിദ്യാഭ്യാസത്തിനായി പോകുന്നത്. പ്ലസ് ടു കഴിഞ്ഞാൽ നമ്മുടെ കുട്ടികൾ ഒന്നടങ്കം UK, Canada, Germany, Newsealand, US ഇങ്ങനെ പല രാജ്യങ്ങളിലേക്ക് കുടിയേറുകയാണ്. പല വീടുകളിലും ഇപ്പോൾ അച്ഛനമ്മമാർ മാത്രം ആയിക്കഴിഞ്ഞു.
നാടിനോടുള്ള അപ്രിയത്തിന്റെ വിദേശ ജീവിതത്തോടുള്ള ആഗ്രഹത്തിന്റ കാരണങ്ങൾ പലതാണ് അതിൽ ചിലത് കുട്ടികളിൽ തന്നെ നടത്തിയ സർവേയിൽ അവർ പങ്കുവച്ച ഇക്കാരണങ്ങൾ ആണ്.
ജീവിത സൗകര്യങ്ങളുടെയും നിയമപരമായ സുരക്ഷയുടെയും അപര്യാപ്തത കൂടുതലുള്ള ഒരു സമൂഹം, പഠന ശേഷം ഒരു ജോലി കിട്ടുക എന്നത് ഇവിടെ ഏറെക്കുറെ അസാധ്യമായി മാറിയിരിക്കുന്നു. കോഴ കൊടുക്കാതെ സർക്കാർ ജോലി പോലും കിട്ടാൻ സാധ്യത വളരെ കുറവ്.
ദിനം പ്രതി കേൾക്കുന്ന കൊലപാതക വാർത്തകൾ, അക്രമങ്ങൾ, പതിന്മടങ്ങായി ഉയർന്ന മയക്കു മരുന്നിന്റെ ഉപയോഗവും പ്രചാരവും ക്യാമ്പസുകളിൽ സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥ. വൃത്തിയുള്ള ഒരു പബ്ലിക് ടോയ്ലറ്റ് പോലും നമ്മുടെ നാട് പുതു തലമുറയ്ക്ക് നൽകുന്നില്ല.
നമ്മുടെ ബസ് സ്റ്റാൻഡുകൾ പോലെ ഇത്രയും വൃത്തിഹീനമായ ഇടങ്ങൾ ലോകത്ത് മറ്റെവിടെ എങ്കിലും കാണാൻ ബുദ്ധിമുട്ടാണ്.
അഴിമതിയും കൈക്കൂലിയും ഇല്ലാതെ ഒരു കാര്യവും നടക്കാത്ത സർക്കാർ ഓഫീസുകൾ, സുരക്ഷ എന്നത് പൂജ്യം പട്ടാപ്പകൽ പോലും പെൺകുട്ടികൾ കയ്യേറ്റം ചെയ്യപ്പെടുന്നു.
റോഡ് ടാക്സ് എന്ന പേരിൽ കോടികൾ പിരിച്ചെടുത്തിട്ടും കുണ്ടും കുഴിയും മാത്രം നിറഞ്ഞ റോഡുകൾ.
റോഡ് അപകടത്തിൽ പെടാത്ത വീട്ടിൽ തിരിച്ചെത്തുന്നത് ഭാഗ്യമായി കാണേണ്ട അവസ്ഥ.
ഇൻഷുറൻസ് എന്ന പേരിൽ ആയിരക്കണക്കിന് കോടി രൂപ ജനങ്ങളിൽ നിന്നും വാങ്ങിയിട്ടും വാഹനാപകട claim വരുമ്പോൾ കൈമലർത്തുന്ന കമ്പനികൾ..
ഓഫീസുകളിൽ ധാർഷ്യത്തോടെ മാത്രം പെരുമാറുന്നപെരുമാറുന്ന ഉദ്യോഗസ്ഥർ. ഇങ്ങനെ ഇങ്ങനെ പറഞ്ഞാൽ തീരാത്ത പരിദേവന യാഥാർഥ്യങ്ങളാണ് കുട്ടികൾ മുന്നോട്ട് വയ്ക്കുന്നത്.
മറ്റൊന്ന് യൂണിവേഴ്സിറ്റികളുടെ അക്രമമാണ് വർഷം മുഴുവൻ കഷ്ടപ്പെട്ട് പഠിച്ചെഴുതിയ പരീക്ഷ പേപ്പറുകളിൽ പലതും കാണാനില്ല എന്ന നിരുത്തരവാദ പരമായ മറുപടി പറയുന്ന ഏതെങ്കിലും യൂണിവേഴ്സിറ്റി ലോകത്തിൽ ഉണ്ടാകുമോ എന്നാണ് അവരുടെ ന്യായമായ ചോദ്യം.
ടെക്നോളജിയുടെ ഇക്കാലത്ത് ഒരു ഇ മെയിലിൽ കൂടി ലഭിക്കേണ്ട സർട്ടിഫിക്കനോ മറ്റു രേഖകൾക്കോ മാസങ്ങളോളം വിദ്യാർത്ഥികളെ അലയിപ്പിച്ച് ജീവിതം തന്നെ മടുപ്പിക്കുന്ന സാമ്പ്രദായികവും മോശവുമായ സമീപനം.
നമ്മുടെ യുവാക്കളിൽ നല്ല ശതമാനത്തിനും ഇവിടെ ജീവിക്കാൻ താല്പര്യമില്ല എന്നതാണ് വാസ്തവം. ഇവിടുത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ അവർ വെറുക്കുന്നു. കൈക്കൂലിക്കഥകൾ അവരെ സ്വയം നിന്ദയിലെത്തിക്കുന്നു. പണവും സമയവും മുടക്കി നേടുന്ന ബിരുദങ്ങൾക്ക് മറ്റു സംസ്ഥാനങ്ങളിൽപ്പോലും കലാസ്സിന്റെ വിലയില്ലെന്ന് അവർ മനസിലാക്കുന്നു.
പഠനം കഴിഞ്ഞു അർഹത നേടിയാലും മികച്ച ജോലി കിട്ടാൻ കൈക്കൂലി കൊടുക്കണം.
അഴിമതിയിൽ മുങ്ങിക്കിടക്കുന്ന രാഷ്ട്രീയത്തെയും, രാഷ്ട്രീയക്കാരെയും നമ്മുടെ യുവാക്കൾ കണ്ടുമടുത്തു. മതഭ്രാന്തിനെ വെറുക്കാനുള്ള സാമൂഹിക ബോധം അവർ ആർജിച്ചുകഴിഞ്ഞു .
നമ്മുടെ നാട്ടിലെ മുരടൻ വ്യവസ്ഥിതികൾക്കു മാറ്റങ്ങൾ വരില്ലെന്ന് യുവ മനസ്സുകൾ മനസിലാക്കുന്നു. അവർ അർഹിക്കുന്ന മാന്യത നൽകാൻ സമൂഹം അനുവദിക്കുന്നില്ല.
ഒരു വിദ്യാർത്ഥിക്ക് വിദേശത്ത് പഠിക്കാൻ ആവശ്യമായ പണം ശരാശരി 20 ലക്ഷം രൂപയാണ് 2018-19 കാലഘട്ടത്തിൽ അമേരിക്കയിൽ ഇന്ത്യൻ വിദ്യാർഥികൾ സംഭാവന ചെയ്തത് 750 കോടി ഡോളർ ആണ്. കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന പാശ്ചാത്യ രാജ്യങ്ങൾ ഉറപ്പ് നൽകുന്ന സാമൂഹിക സുരക്ഷയും സാമ്പത്തിക ഭദ്രതയും ഉയർന്ന ജീവിത നിലവാരവും തേടി ഇനിയുമിനിയും ലക്ഷക്കണക്കായ വിദ്യാർത്ഥികൾ വിദേശങ്ങളിൽ ചേക്കേറുന്നതിലും, വരും ഭാവി നമ്മുടെ നാട് വൃദ്ധർ മാത്രം താമസിക്കുന്ന ലോകത്തിലെ ഒരു പ്രദേശവും ഏറ്റവും കൂടുതൽ വീടുകൾ പൂട്ടിക്കെടുക്കുന്ന കോൺക്രീറ്റ് ശ്മശാനവും ആകുന്നതിൽ എന്തെങ്കിലും ഒരു മാറ്റം പ്രതീക്ഷിക്കണമെങ്കിൽ അത് സമൂഹത്തിന്റെ സമൂലമായ പരിവർത്തനത്തിലൂടെയേ സാധ്യമാകൂ. അതുവരെ ഒഴുക്ക് തുടർന്നുകൊണ്ടേയിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്, കൂടുതൽ ശക്തമായി തന്നെ…
Thomas Joseph