കേരള റോഡ് മാറുകയാണ്. നിയമങ്ങൾ പാലിക്കുമോ മലയാളികൾ?

Share News

ആറുവരിപാതയിൽവാഹനം

ഓടിക്കേണ്ടത്എങ്ങിനെയാണ്.

തിരുവനന്തപുരത്തെ കഴക്കൂട്ടം മുതൽ കാസർഗോട്ടെ തലപ്പാടി വരെ 𝗡𝗛 𝟲𝟲 ആറുവരി പാതയുടെ നിർമ്മാണം നടക്കുകയാണ്. ഏതാണ്ട് 𝟰𝟬𝟬 മേൽപാലങ്ങളും, നിരവധി അണ്ടർ പാസ്സുകളും ഓവർ പാസ്സുകളും ഈ പാതയിൽ ഉണ്ടാകും. സിഗ്നലുകൾ ഉണ്ടാവില്ല. പാത മുറിച്ചു കടക്കാനും കഴിയില്ല. ഹൈവേയിൽ നിന്നും ഏതെങ്കിലും ടൗണിൽ കടക്കണം എന്നുണ്ടെങ്കിൽ ഇടക്ക് വശങ്ങളിൽ കാണുന്ന സർവീസ് റോഡിൽ ഇറങ്ങി പോകണം.

ചുരുക്കത്തിൽ കഴക്കൂട്ടം കടന്നാൽ 𝟴 മണിക്കൂർ ആകുമ്പോൾ തലപ്പാടിയിൽ നിർത്താം. 𝟭𝟳 മണിക്കൂർ യാത്ര 𝟴 മണിക്കൂർ ആയി കുറയും. ഇടക്ക് ഭക്ഷണം കഴിക്കാൻ സർവീസ് റോഡ് വഴി ഏതെങ്കിലും ടൗണിൽ ഇറങ്ങാം.

അപ്പോൾ ആറുവരി പാതയിലെ “𝗟𝗔𝗡𝗘 𝗧𝗥𝗔𝗙𝗙𝗜𝗖” നോക്കാം. തെറ്റിച്ചാൽ ചിലപ്പോൾ നല്ല തുക ഫൈൻ ആകും. കൊച്ചി സേലം ഹൈവേയിലും മറ്റും അത്തരം ബോർഡ്‌ കാണാറുണ്ട് .

നാലുവരി പാതയിൽ ഓരോ വശത്തും രണ്ട് ട്രാക്ക് കാണും. ഡിവൈഡറിനോട് ചേർന്ന ട്രാക്ക് വേഗത കൂടിയ വാഹനങ്ങൾക്ക് പോകാനുള്ള “𝗛𝗜𝗚𝗛 𝗦𝗣𝗘𝗘𝗗 𝗧𝗥𝗔𝗖𝗞”. ഇടതു വശത്തെ ട്രാക്ക് വേഗത കുറഞ്ഞ വാഹനങ്ങൾക്ക് പോകാനുള്ള “𝗦𝗟𝗢𝗪 𝗦𝗣𝗘𝗘𝗗 𝗧𝗥𝗔𝗖𝗞”.

എന്നാൽ ആറുവരി പാതയിൽ ഓരോ വശത്തും 𝟯 ട്രാക്ക് ഉണ്ടാകും. അതിലെ 𝗟𝗔𝗡𝗘 𝗧𝗥𝗔𝗙𝗙𝗜𝗖 നോക്കാം.

𝟭. മദ്ധ്യഭാഗത്തെ ട്രാക്ക് “𝗛𝗜𝗚𝗛 𝗦𝗣𝗘𝗘𝗗 𝗧𝗥𝗔𝗖𝗞”. വേഗത കൂടിയ വാഹനങ്ങൾ ഈ മദ്ധ്യഭാഗത്തെ ട്രാക്കിൽ കൂടെ പോകും.

𝟮. ഇടതു വശത്തെ ട്രാക്ക് ” 𝗦𝗟𝗢𝗪 𝗦𝗣𝗘𝗘𝗗 𝗧𝗥𝗔𝗖𝗞 “. ഇതിൽ കൂടെ വേഗത കുറഞ്ഞ വാഹനങ്ങൾ പോകും.

𝟯.ഡിവൈഡറിനോട് ചേർന്ന വലതു വശത്തെ ട്രാക്ക് “𝗘𝗠𝗘𝗥𝗚𝗘𝗡𝗖𝗬 𝗧𝗥𝗔𝗖𝗞 “. ഇത്‌ ഒഴിച്ചിടണം. അതിൽ ആംബുലൻസ്, ഫയർ സർവീസ് തുടങ്ങിയ എമർജൻസി വാഹനങ്ങൾ പോകും.

മദ്ധ്യട്രാക്കിലെ വേഗത കൂടിയ വാഹനങ്ങൾക്ക് ഏതെങ്കിലും കാരണത്താൽ ഓവർ ടേക്ക് ചെയ്യണം എന്നുണ്ടെങ്കിൽ വലത്തേ ട്രാക്കിൽ കയറി ഉടൻ മദ്ധ്യ ട്രാക്കിൽ എത്തി പോകണം. ഈ സമയം പുറകിൽ വാഹനം ഇല്ലെന്ന് ഉറപ്പാക്കണം. ഇൻഡിക്കേറ്റർ ഉപയോഗിക്കണം.

നിരന്തരം വശങ്ങളിലെ കണ്ണാടികളിലും, പുറകു വശം കാണുന്ന കണ്ണാടിയിലും നോക്കി ലൈനുകൾ നിരീക്ഷിക്കണം. ഏതെങ്കിലും കാരണത്താൽ ലൈൻ മാറേണ്ടി വന്നാൽ പുറകിൽ വാഹനം ഇല്ലെന്ന് ഉറപ്പാക്കി ഇൻഡിക്കേറ്റർ ഇട്ട് വേണം ലൈൻ മാറേണ്ടത്.

Keralam Connect 

Share News