
കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി
തിരുവനന്തപുരം: ഈ മാസം നടത്തിരുന്ന കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി. പരീക്ഷകള്‍ ലോക്ഡൗണിനു ശേഷം മാത്രമെന്ന് കേരള സര്‍വകലാശാല അറിയിച്ചു. പുതിയ തീയതികള്‍ പിന്നീടറിയിക്കുമെന്നും കൂടുതല്‍ പരീക്ഷാകേന്ദ്രങ്ങള്‍ അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്നും സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.
പൊതുഗതാഗത സര്‍വീസ് ആരംഭിച്ചാല്‍ 26ന് പരീക്ഷകള്‍ തുടങ്ങുമെന്നായിരുന്നു നേരത്തെ സര്‍വകലാശാല തീരുമാനിച്ചിരുന്നത്.