പ്രവാസികള്‍ക്കായി കോവിഡ് പരിശോധന കിറ്റുകള്‍ കേരളം നൽകുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം:കോവിഡ് റാപ്പിഡ് ടെസ്റ്റിന് സൗകര്യമില്ലാത്തതോ അതിന് പ്രയാസം നേരിടുന്നതോവായ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് കോവിഡ് പരിശോധനയ്ക്ക് ആവശ്യമായ പ ട്രൂനാറ്റ് ടെസ്റ്റ് കിറ്റ് സംസ്ഥാനം നല്‍കും. ഇതുസംബന്ധിച്ച കാര്യങ്ങൾ സര്‍ക്കാര്‍ ആലോചിച്ച് വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.
ഇതിന് എയര്‍ലൈന്‍ കമ്ബനികളുടെ സഹായവും ബന്ധപ്പെട്ട രാജ്യങ്ങളുടെ ഇന്ത്യന്‍ എംബസികളുടെ അനുവാദവും ആവശ്യമുണ്ട. ഇതിനായി ശ്രമിച്ചുവരികയാണ്. നിലവില്‍ യുഎഇ, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ പരിശോധനാ സൗകര്യങ്ങളുണ്ട്. എന്നാല്‍ പരിശോധന സൗകര്യം ഇല്ലാത്ത സൗദി, കുവൈത്ത്, ബഹറിന്‍, ഒമാന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ള പ്രവാസികളെ സംസ്ഥാന സര്‍ക്കാര്‍ സഹായിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.