കേരള സ്റ്റേറ്റ് പ്രൊഡക്ടിവിറ്റി കൗൺസിൽ സംഘടിപ്പിക്കുന്ന വെബിനാർ, “ലോക്ക് – ഡൗൺ കാലത്തെ വേതനം: നിയമവും യാഥാർത്ഥ്യവും” ജൂൺ 18 നു നടക്കുന്നു.

Share News

ഉച്ചതിരിഞ്ഞ് 2.30 മുതൽ 4.30 വരെ ഓൺലൈനായി സംഘടിപ്പിച്ചിരിക്കുന്ന പരിപാടി ഉൽഘാടനം ചെയ്യുന്നത് മുൻ കേരള സംസ്ഥാന ലേബർ കമ്മീഷണറും യു.എന്നിലെ അന്താരാഷ്ട്ര തൊഴിൽ കാര്യാലയത്തിൽ സേവനം ചെയ്തിട്ടുള്ള വ്യക്തിയുമായ ശ്രീ എം.പി. ജോസഫ് IAS (മുൻ) ആണ്.

ഭാരതസർക്കാരിന്റെ തൊഴിൽ ഉപദേശകസമിതിയുടെ ഏകാംഗ മ്മീണനായ ഡോ. സി.വി. ആനന്ദബോസ് IAS (മുൻ) മോഡറേറ്റർ ആയിരിക്യും

തൊഴിലാളി സംഘടനകളെ പ്രതിനിധീകരിച്ച് അഡ്വ. സി.കെ. സജി നാരായണൻ (BMS), പി. ചന്ദ്രൻ പിള്ള (CITU), ആർ. ചന്ദ്രശേഖരൻ (INTUC) എന്നിവരും മാനേജ്മെന്റിനെ പ്രതിനിധീകരിച്ച് കിറ്റെക്സ് ഗാർമെന്റ്സ് CEO സാബു എം. ജേക്കബ്, കേരള സംസ്ഥാന പ്രൊഡക്ടിവിറ്റി കൗൺസിൽ മുഖ്യ ഉപദേഷ്ടാവ് വർക്കിച്ചൻ പേട്ട, തൊഴിൽ നിയമോപദേഷ്ടാവ് അഡ്വ. സി.ബി. മുകുന്ദൻ എന്നിവരും പങ്കെടുക്കും.

വിശദവിവരങ്ങൾക്ക് വിളിക്കുക : 85 47 89 75 26

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു