രോ​ഹിത് ശര്‍മ്മയുൾപ്പെടെ അഞ്ചു പേര്‍ക്ക് ഖേല്‍രത്ന: മലയാളി താരം ജിന്‍സി ഫിലിപിന് ധ്യാന്‍ചന്ദ് പുരസ്‌കാരം

Share News

ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരത്തിന് ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ ഉള്‍പ്പെടെ അഞ്ച് പേര്‍ അര്‍ഹരായി. വനിതാ ഗുസ്തി താരം വിനേഷ് ഫോഗാട്ട്, പാരാലിമ്ബിക് സ്വര്‍ണ്ണ ജേതാവ് മരിയപ്പന്‍ തങ്കവേലു, ടേബിള്‍ ടെന്നീസ് താരം മാനിക ബാത്ര, വനിതാ ഹോക്കി ടീം ക്യാപ്റ്റന്‍ റാണി രാംപാല്‍ എന്നിവരാണ് പുരസ്‌കാരം നേടിയ മറ്റു താരങ്ങള്‍.

ദ്രോണാചാര്യ പുരസ്‌കാരത്തിന് ലൈഫ് വിഭാഗത്തില്‍ എട്ട് പേരും റെഗുലര്‍ വിഭാഗത്തില്‍ അഞ്ച് പേരും അര്‍ഹരായി. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം ദീപ്തി ശര്‍മ, അത്‌ലറ്റ് ദ്യുതി ചന്ദ്, ഫുട്‌ബോള്‍ താരം സന്ദേശ് ജിങ്കന്‍ തുടങ്ങി 27 പേര്‍ക്കാണ് അര്‍ജുന അവാര്‍ഡ് ലഭിച്ചത്. മലയാളി അത്‌ലറ്റ് ജിന്‍സി ഫിലിപ് ഉള്‍പ്പെടെ 15 പേര്‍ ധ്യാന്‍ചന്ദ് പുരസ്‌കാരത്തിന് അര്‍ഹരായി. 2019ലെ തെന്‍സിംഗ് നോര്‍ഗേ ദേശീയ സാഹസിക പുരസ്‌കാരം എട്ട് പേര്‍ക്ക് ലഭിച്ചു. പഞ്ചാബ് യൂനിവേഴ്‌സിറ്റിക്കാണ് മൗലാനാ അബുല്‍ കലാം ആസാദ് ട്രോഫി.

കോവിഡ് സാഹചര്യം കണക്കിലെടുത്ത് സ്‌പോര്‍ടസ് ദിനമായ ഈമാസം 29ന് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന വെര്‍ച്ച്‌വല്‍ ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

Share News