കൊല്ലുന്നതും കൊല്ലപ്പെടുന്നതും സാധാരക്കാരാണ്. ഇന്നുവരെ ഒരു നേതാക്കളും അവരുടെ മക്കളും കൊല്ലാനും പോയിട്ടില്ല, പാർട്ടിക്ക് വേണ്ടി കൊല്ലപ്പെട്ടിട്ടുമില്ല. അവരുടെ മക്കൾ ഒക്കെ നല്ല ജോലിയും നേടി സുഖിച്ചു നടക്കുന്നു.

Share News

ഈ മലയാളികൾ ഒക്കെ വെറുതെ ബുദ്ധി ഉണ്ടെന്ന് അഹങ്കരിക്കുന്നവരാണ്, ഇത് പോലുള്ള ലോക വിഡ്ഢികളെ വേറെ എവിടെയും കാണാൻ കിട്ടില്ല.

കൊല്ലുന്നതും കൊല്ലപ്പെടുന്നതും സാധാരക്കാരാണ്. ഇന്നുവരെ ഒരു നേതാക്കളും അവരുടെ മക്കളും കൊല്ലാനും പോയിട്ടില്ല, പാർട്ടിക്ക് വേണ്ടി കൊല്ലപ്പെട്ടിട്ടുമില്ല. അവരുടെ മക്കൾ ഒക്കെ നല്ല ജോലിയും നേടി സുഖിച്ചു നടക്കുന്നു. ഇനി കൊല്ലാനും കൊല്ലപ്പെടാനും പോവുന്നവർ ഒന്ന് ഓർത്തോ നഷ്ടം നിങ്ങൾക്കും നിങ്ങളുടെ കുടുബത്തിനും മാത്രമാണ്. നേതാക്കൾക്ക് രക്തസാക്ഷികളേ കിട്ടി വീട്ടുകാർക്ക് തീരാനഷ്ടവും.

രാഷ്ട്രീയത്തിന് വേണ്ടി തമ്മിൽ തല്ലാൻ നടക്കുന്നവർ ഇത്രയൊക്കെ ആയിട്ടും ആരും പഠിക്കുന്നില്ലല്ലോ. ഇന്നലെ മരിച്ച ഒരാളുടെ ഭാര്യ 4 മാസം ഗർഭണിയാണ്, മറ്റൊരാൾക്ക് 2 പൊടി കുഞ്ഞുങ്ങളും. മോർച്ചറിയിൽ നിന്നും തുന്നിക്കൂട്ടിയ ശരീരം വെള്ളയിൽ പൊതിഞ്ഞു സ്വന്തം വീട്ടിലേക്കു കയറ്റുമ്പോ ആഞ്ഞു വെട്ടിയവർ ആരെങ്കിലും ഒന്ന് കൂടെ ചെല്ലണം. വീടടുക്കും തോറും ഉയർന്നു കേൾക്കുന്ന ഒരുപാട് കരച്ചിലുകളുണ്ട്. ഓർക്കുക. നിലപാടുകൾ വ്യത്യസ്തമാവാം. പക്ഷെ നഷ്ടപ്പെടുന്നതിന്റെ വേദന എല്ലാവർക്കും ഒരു പോലെയാണ്.

വല്ലവനും വേണ്ടി പാവങ്ങൾ മരിക്കുന്നു….ഇനിയേലും പഠിച്ചൂടെ.ശുഭദിനം

Vinod Panicker

Share News